alternatetext

കോമഡി ട്രാക്കുമായി ഗോളം നായകൻ; UKOK ഫസ്റ്റ് ലുക്ക്

alternatetext
alternatetext

മൈക്ക്, ഖല്‍ബ്, ഗോളം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള (UKOK)യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

alternatetext

പൃഥ്വിരാജ് സുകുമാരനും ദുല്‍ഖർ സല്‍മാനും ചേർന്നാണ് ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത്.

ഉപചാരപൂർവ്വം ഗുണ്ടാ ജയൻ എന്ന സിനിമക്ക് ശേഷം അരുണ്‍ വൈഗ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തില്‍ ജോണി ആന്‍റണി, ഇന്ദ്രൻസ്, മനോജ് കെ. ജയൻ, മനോജ് കെ.യു., അല്‍ഫോണ്‍സ് പുത്രൻ, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

ഫ്രാഗ്രന്‍റ് നേച്ചർ ഫിലിം ക്രിയേഷൻസ് – പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറില്‍ ആൻ സജീവ്, സജീവ് പി.കെ. – അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഛായാഗ്രഹണം-സിനോജ് പി അയ്യപ്പൻ, സംഗീതം-രാജേഷ് മുരുകേശൻ, ഗാനരചന – ശബരീഷ് വർമ്മ, സൗണ്ട് മിക്സിംഗ്- വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി സുമേഷ് & ജിഷ്ണു, ആക്ഷൻ-ഫിനിക്സ് പ്രഭു, മേക്കപ്പ്: ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം : മെല്‍വി ജെ,

എഡിറ്റർ- അരുണ്‍ വൈഗ, കലാ സംവിധാനം- സുനില്‍ കുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഹാരിസ് ദേശം, പ്രൊഡക്ഷൻ കണ്‍ട്രോളർ : റിന്നി ദിവാകർ, പിആർഓ:വാഴൂർ ജോസ്

ഏപ്രില്‍ 17ന് ചിത്രം തീയേറ്ററുകളില്‍ എത്തും. ഫ്രാഗ്രന്‍റ് നേച്ചർ ഫിലിം ഡിസ്ട്രിബ്യൂഷനു വേണ്ടി ശ്രീ പ്രിയ കമ്ബയിൻസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.