alternatetext

10 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനത്തിലേക്ക് വീണ്ടും എസ്ജെ സൂര്യ; ‘കില്ലര്‍’ ഒരുങ്ങുന്നു, നിര്‍മാണം ശ്രീ ഗോകുലം മൂവീസ്

alternatetext
alternatetext

10 വർഷങ്ങള്‍ക്ക് ശേഷം സൂപ്പർതാരം എസ് ജെ സൂര്യ വീണ്ടും സംവിധാനത്തിലേക്ക്. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രമാണ് “കില്ലർ”.

alternatetext

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ കമ്ബനിയായ എയ്ഞ്ചല്‍ സ്റ്റുഡിയോസും സഹകരിച്ചാണ് ചിത്രത്തിന്റെ നിർമാണം.

‘കില്ലർ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ നിർമാണ രംഗത്ത് ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. വി.സി. പ്രവീണ്‍, ബൈജു ഗോപാലൻ എന്നിവരാണ് കോ പ്രൊഡ്യൂസെഴ്‌സ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വാലി, ഖുഷി, ന്യൂ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത എസ് ജെ സൂര്യ “കില്ലർ” ഒരുക്കുന്നത് വൻ താരനിരയെ അണിനിരത്തിയാണ്.

ബിഗ് ബജറ്റില്‍ നിർമിക്കുന്ന “കില്ലർ” അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്.

മലയാളത്തില്‍ സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്ബൻ, ജയസൂര്യ നായകനാകുന്ന കത്തനാർ, ദിലീപ് നായകനാകുന്ന ബ ബ ഭ തുടങ്ങിയ വമ്ബൻ പ്രോജക്ടുകളാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്നത്. പിആർഒ- ശബരി.