alternatetext

‘വിലായത്ത് ബുദ്ധ’ പോസ്റ്റര്‍ പുറത്ത്

alternatetext
alternatetext

കൂട്ടിയിട്ടിരിക്കുന്ന ചന്ദന തടികള്‍ക്ക് മീതെ ചന്ദന മോഷ്ടാവായ ഡബിള്‍ മോഹൻ, മോഹനൊപ്പം എന്തിനും ഏതിനും പോന്ന അഞ്ചംഗ സംഘം.

alternatetext

കൈയില്‍ കോടാലിയും വടവും വാക്കത്തിയും ഡീസലും… ‘വിലായത്ത് ബുദ്ധ’ പുതിയ പോസ്റ്റർ ഏവരിലും ആകാംക്ഷ നിറച്ചിരിക്കുകയാണ്. ഉർവശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ്‌ സേനൻ നിർമിക്കുന്ന, ജയൻ നമ്ബ്യാർ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ പുതിയ പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടി.

ജി.ആർ. ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരില്‍ തന്നെയാണ് സിനിമയായി എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ചന്ദന മോഷ്ടാവായ ഡബിള്‍ മോഹന്‍റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. സിനിമയുടേതായി മുമ്ബ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും ‘കാട്ടുരാസ’ എന്ന ഗാനവും ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഉർവശി തിയറ്റേഴ്സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയാണ് ‘വിലായത്ത് ബുദ്ധ’. എ.വി.എ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ‘വിലായത്ത് ബുദ്ധ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’ എന്നാണ് ടീസർ നല്‍കിയിട്ടുള്ള സൂചന. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് ഇപ്പോള്‍ ചിത്രം.

‘വിലായത്ത് ബുദ്ധ’യില്‍ പൃഥ്വിയെ കൂടാതെ ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. ‘777 ചാര്‍ലി’യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ‘ബെല്‍ബോട്ടം’ കാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്.

എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, ആർട്ട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, പ്രൊജക്‌ട് ഡിസൈനർ: മനു ആലുക്കല്‍, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പയസ്മോൻ സണ്ണി, സൗണ്ട് മിക്സ്: എംആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരണ്‍ റാഫേല്‍, സ്റ്റണ്ട്സ്: രാജശേഖ‌‍ര്‍, കലൈ കിങ്സണ്‍, സുപ്രീം സുന്ദർ, മഹേഷ് മാത്യു, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: വിനോദ് ഗംഗ.

വി.എഫ്.എക്സ് ഡയറക്ടർ: രാജേഷ് നായർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡി.ഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ, വി.എഫ്സ്: ബ്ലാക്ക് മരിയ സ്റ്റുഡിയോ, എക്സല്‍ മീഡിയ, എ2കെ24 കമ്ബനി, സ്പെക്‌ട്രെ പോസ്റ്റ് പ്രൈ.ലിമിറ്റഡ്, ടൈറ്റില്‍ ആനിമേഷൻ: ശരത് വിനു, സ്റ്റില്‍സ്: സിനറ്റ് സേവ്യർ, പ്രൊമോഷൻസ്: പൊഫാക്റ്റിയോ, ടൈറ്റില്‍ ഡിസൈൻ: ഓള്‍ഡ് മോങ്ക്സ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പി.ആർ.ഒ: ആതിര ദില്‍ജിത്ത്.