alternatetext

സ്റ്റുട്ട്ഗാട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് “പണി’; മലയാളത്തിന്‍റെ അഭിമാനമായി ജോജുവിന്‍റെ ചിത്രം

alternatetext
alternatetext

ജോജു ജോർജിന്‍റെ സംവിധാനത്തില്‍ തിയറ്ററിലെത്തി പ്രേക്ഷകപ്രശംസ നേടിയ ചിത്രം ‘പണി’ ജർമനിയിലെ പ്രശസ്തമായ സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു.ജൂലൈ 25-ന് സിനിമ പ്രദർശിപ്പിക്കും.

alternatetext

50 ദിവസം തിയേറ്ററുകളിലില്‍ നിറഞ്ഞോടിയ ചിത്രം ഒടിടിയില്‍ നാലുഭാഷകളില്‍ ടോപ് ട്രെന്‍ഡിംഗായും ഗൂഗിളില്‍ അഖിലേന്ത്യ എന്‍റര്‍ടെയിന്‍മെന്‍റ് ട്രെന്‍ഡിംഗില്‍ രണ്ടാമതായും വിജയ യാത്ര തുടർന്നു.

ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തിയ അഭിനയ യഥാര്‍ഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയാണ്.

തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളിലും മുമ്ബ് അഭിനയ വേഷമിട്ടിട്ടുണ്ട്. സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചത്. വിഷ്ണു വിജയ്, സാം സി.എസ്. എന്നിവരാണ് സംഗീതം. ക്യാമറ: വേണു ഐ.എസ്.സി, ജിന്‍റോ ജോര്‍ജ്, എഡിറ്റര്‍: മനു ആന്‍റണി, പ്രൊഡക്ഷന്‍ ഡിസൈന്‍: സന്തോഷ് രാമന്‍, സ്റ്റണ്ട്: ദിനേശ് സുബ്ബരായന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷന്‍ എന്‍.ജി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍.