alternatetext

ദിലീപ് ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിംഗില്‍ ഒന്നാമത്

alternatetext
alternatetext

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്‌ ദിലീപ് നായകനാകുന്ന “പ്രിൻസ് ആൻഡ് ഫാമിലി” യിലെ അഫ്സല്‍ ആലപിച്ച “ഹാർട്ട് ബീറ്റ് കൂടണ് ” എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.

alternatetext

ട്രെൻഡിങ്ങില്‍ ഒന്നാമത്തെത്തിയ ഗാനം പ്രമുഖ നിർമ്മാണ കമ്ബനിയായ മമ്മൂട്ടി കമ്ബനി,മലയാളത്തിലെ സൂപ്പർസ്റ്റാറായ സുരേഷ് ഗോപി മറ്റു പ്രമുഖ താരങ്ങളായ ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ബേസില്‍ ജോസഫ് , വിനീത് ശ്രീനിവാസൻ, സംവിധായകരായ അരുണ്‍ ഗോപി, ഡിജോ ജോസ് ആന്റണി, വിപിൻദാസ്, മ്യൂസിക് ഡയറക്ടർ ജേക്സ് ബിജോയ്, നായികമാരായ നവ്യ നായർ, മീരാ ജാസ്മിൻ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിങ്ങനെ നിരവധിപേർ ഷെയർ ചെയ്തിരുന്നു.

ദിലീപിന്റെ 150ാ മത്തെ ചിത്രമാണ് “പ്രിൻസ് ആൻഡ് ഫാമിലി”. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവും. ദിലീപിന്റെ ചിത്രങ്ങളില്‍ അഫ്സല്‍ പാടിയ പാട്ടുകള്‍ എല്ലാം തന്നെ ഏറെ ജനപ്രീതി നേടിയവയായിരുന്നു
10 വർഷത്തിനു ശേഷം ഹിറ്റ് കോംബോ വീണ്ടും എത്തുകയാണ്. ചിത്രത്തിനുവേണ്ടി സംഗീതം നല്‍കിയത് സനല്‍ ദേവ്. ലിറിക്സ് വിനായക് ശശികുമാർ, മനു മഞ്ജിത്ത്. ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അഫ്സല്‍ ടു കണ്‍ട്രീസ് എന്ന ചിത്രത്തിനായാണ് (2015) ദിലീപിനു വേണ്ടി അവസാനം പാടിയത്.

അഫ്സലിന്റെ ശബ്ദത്തില്‍ ഉള്ള പാട്ടുകള്‍ക്ക്‌ ദിലീപ് നല്‍കുന്ന മാനറിസം, അതിന്റെ ചേർച്ചയൊക്കെതന്നെയാണ് അഫ്സല്‍ -ദിലീപ് പാട്ടുകളുടെ പ്രത്യേകത. ചിത്രത്തില്‍ ദിലീപിനോടൊപ്പം, ധ്യാൻ ശ്രീനിവാസൻ, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി എന്നീ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ഈ വിഷുക്കാലത്ത് ഒരു കുടുംബചിത്രവുമായി ദിലീപ് എത്തുമ്ബോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്.
ബിന്റോ സ്റ്റീഫൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

എആര്‍എം എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം തികച്ചും വ്യത്യസ്തമായി ഒരു പക്കാ കുടുംബ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് ഇക്കുറി എത്തുന്നത്. ദിലീപ് -ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് ആദ്യമായി ഒരുമിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിർമ്മിച്ച ലിസ്റ്റിൻ സ്റ്റീഫനും – ജനപ്രിയ നായകൻ ദിലീപും ആദ്യമായി ഒരുമിക്കുമ്ബോള്‍ ഒരു വിഷുക്കണി തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ പ്രിൻസ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തില്‍ ധ്യാൻ ശ്രീനിവാസനും എത്തുന്നു.

കോടതി സമക്ഷം ബാലൻ വക്കീല്‍ “എന്ന ഹിറ്റ്‌ ചിത്രത്തിനു ശേഷം സിദ്ദിഖ്- ബിന്ദു പണിക്കർ കോമ്ബോയില്‍ ഇവരുടെ മകനായി വീണ്ടും ദിലീപ് എത്തുന്ന ചിത്രം കൂടിയാണിത്. ജോസ് കുട്ടി ജേക്കബ്, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവരും നിരവധി പുതിയ താരങ്ങളും ചിത്രത്തിലണിനിരക്കുന്നു.