
ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’യിലെ ദുപ്പട്ട വാലിയെന്ന ആദ്യ ലിറിക്കല്‍ സോങ് റിലീസ് ചെയ്തു.

സുഹയില്‍ കോയയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജസ്റ്റിൻ വര്ഗീസാണ് . തൊട്ടതെല്ലാം പൊന്നാക്കിയ സഞ്ജിത് ഹെഡ്ഗെയും അനില രാജീവുമാണ് “ദുപ്പട്ട വാലി”യെന്ന റൊമാന്റിക് സോങ് പാടിയിരിക്കുന്നത് .
റൊമാന്റിക് കോമഡി ജോണറിലെത്തുന്ന സിനിമ ഓഗസ്റ്റ് 29നാണു തിയറ്ററുകളില്‍ എത്തുന്നത്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരവും, സംവിധായകനുമായ, അല്‍ത്താഫ് സലീമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് , അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് . മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റില്‍ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം പ്രേക്ഷകർക്ക് നല്‍കുന്ന ഓണ സമ്മാനം കൂടെയാണ് .
ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോർട്ട്, ലാല്‍, സുരേഷ്കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നിധിൻ രാജ് അരോള്‍ കൈകാര്യം ചെയുന്നു. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്:ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.




