
വിശാരദ് ക്രിയേഷൻസിന്റെ ബാനറില്‍ അനില്‍ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച ‘വീരവണക്കം’ എന്ന തമിഴ് ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു.

എം.കെ. അർജുനന്റെ അവിസ്മരണീയമായ ഈണത്തില്‍ രവിശങ്കറും സോണിയ ആമോദുമാണ് ഗാനം ആലപിച്ചത്. മലയാളത്തില്‍ കൈതപ്രം ദാമോദരൻ നമ്ബൂതിരിയും തമിഴില്‍ നവീൻ ഭാരതിയുമാണ് വരികള്‍ എഴുതിയത്. റിതേഷും ദേശീയ സുരഭി ലക്ഷ്മിയുമാണ് ഗാനരംഗത്ത്.
അനില്‍ വി. നാഗേന്ദ്രൻ സംവിധാനം ചെയ്ത ‘വസന്തത്തിന്റെ കനല്‍വഴികളില്‍’ എന്ന മലയാള ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘വീരവണക്കം’. 94-ാം വയസില്‍ പി.കെ. മേദിനി അവതരിപ്പിച്ച കഥാപാത്രം അവിസ്മരണീയമാണ്.
സഖാവ് പി. കൃഷ്ണപിള്ളയായി സമുദ്രക്കനിയും രാജമഹേന്ദ്രനായി ഭരത്തും ചിരുതയായി പി.കെ. മേദിനിയും അവിസ്മരണീയ പ്രകടനമാണ് വീരവണക്കത്തില്‍ കാഴ്ചവയ്ക്കുന്നത്. രമേഷ് പിഷാരടി സിദ്ധാംഗന, ഐശ്വിക, പ്രേംകുമാർ, അരിസ്റ്റോ സുരേഷ്, സിദ്ധിക്, ആദർശ്, ഭീമൻ രഘു, ഫ്രോളിക് ഫ്രാൻസിസ്, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, റിയാസ്, സുധീഷ്, ശാരി,ഉദയ, കോബ്ര രാജേഷ്, വി.കെ. ബൈജു, ഭരണി തുടങ്ങിയവരുടെ പ്രകടനങ്ങള്‍ തമിഴ് പ്രേക്ഷകരെ മാത്രമല്ല ഏവരെയും അത്ഭുതപ്പെടുത്തും. പ്രശസ്ത ഗായകൻ ടി.എം. സൗന്ദർ രാജന്റെ മകൻ ടി.എം.എസ് സെല്‍വകുമാർ ടൈറ്റില്‍ ഗാനം പാടി പിന്നണി ഗാനലോകത്തേക്ക് എത്തുന്നു. ഛായാഗ്രഹണം – ടി.കവിയരശ്, സിനു സിദ്ധാർത്ഥ്, എഡിറ്റിംഗ് – ബി . അജിത് കുമാർ, അപ്പു ഭട്ടതിരി. പി .ആർ.ഒ: എ. എസ് ദിനേശ്.




