alternatetext

രൗദ്ര ഭാവത്തില്‍ ശാന്തനു ഭാഗ്യരാജ്, ബള്‍ട്ടി ഗ്ളിംപ്സ് വീഡിയോ

alternatetext
alternatetext

കബഡി മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ഷെയ്ൻ നിഗം നായകനായി നവാഗതനായ ഉണ്ണി ശിവലിംഗം രചനയും സംവിധാനവും നിർവഹിക്കുന്ന ചി ബള്‍ട്ടി എന്ന ചിത്രത്തില്‍ ശാന്തനു ഭാഗ്യരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗ്ളിംപ്സ് വീഡിയോ പുറത്ത് .

alternatetext

പഞ്ചമി റൈഡേഴ്സിന്റെ ക്യാപ്ടൻ കുമാർ എന്ന കഥാപാത്രമായി വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ശാന്തനു. തമിഴും മലയാളവും ഇടകലർന്ന ഭാഷ സംസാരിക്കുന്ന ദേശത്തെ ഒരുപറ്റം ചെറുപ്പക്കാരുടെ കഥയില്‍ കബഡിയും സൗഹൃദവും പ്രണയവും സംഘർഷവും കടന്നുവരുന്ന ചിത്രമാണ് ബള്‍ട്ടി.സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ഇന്നോളം കാണാത്ത വേഷപ്പകർച്ചയില്‍ രൗദ്ര ഭാവത്തോടെ ഉദയൻ എന്ന നായകകഥാപാത്രമായാണ് ഷെയ്ൻ. മലയാളത്തിലും തമിഴിലുമായി സെപ്തംബറില്‍ റിലീസ് ചെയ്യും. തെന്നിന്ത്യൻ താരം പ്രീതി അസ്രാണി നായികയായി എത്തുന്നു. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറില്‍ സന്തോഷ് ടി. കുരുവിള, ബിനുജോർജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മാണം. അലക്സ് ജെ. പുളിക്കല്‍ ഛായാഗ്രഹണം നിർവഹിക്കുന്നു.ഗാനങ്ങള്‍ വിനായക് ശശികുമാർ.