
അൻപതാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ആരാധകർക്കുള്ള സമ്മാനവുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ സൂര്യ.

സൂര്യയുടെ ‘മാഗ്നം ഓപസ്’ ചിത്രം കറുപ്പിന്റെ ടീസർ ആണ് താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയത്. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകർക്കും പ്രേക്ഷകർക്കും ആഘോഷിക്കാനുള്ള രംഗങ്ങള്‍ ഉള്ള ടീസർ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
ഡ്രീം വാരിയർ പിക്ചേഴ്സിന്റെ നിർമ്മാണത്തില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കറുപ്പില്‍ സൂര്യയുടെ കഥാപാത്രം തീവ്രത, ധൈര്യം, സമാനതകളില്ലാത്ത സ്ക്രീൻ സാന്നിധ്യം എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. ഒരു മിനിറ്റും മുപ്പത്തിയെട്ടു സെക്കൻഡും ദൈർഘ്യമുള്ള ടീസർ, തീക്ഷ്ണമായ ദൃശ്യങ്ങളുടെയും, ആരാധകർക്ക് ആർപ്പു വിളിക്കാൻ സാധിക്കുന്ന നിമിഷങ്ങളും സമ്മാനിക്കുന്നുണ്ട്.
ആർജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ്, ഉയർന്ന നിലവാരമുള്ള ഒരു പക്കാ കൊമേർഷ്യല്‍ എന്റർടൈനറാണ്. സമ്ബന്നവും സ്റ്റൈലൈസ് ചെയ്തതുമായ ഫ്രെയിമുകള്‍ ഓരോ സീനിലും ഛായാഗ്രാഹകൻ ജി.കെ. വിഷ്ണുവും ടീമും സമ്മാനിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ സംഗീതത്തില്‍ സൗത്ത് ഇന്ത്യൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ആണ് കറുപ്പിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ‘കറുപ്പ്’ സായ് അഭ്യങ്കറിന്റെ കരിയറിലെ മികവുറ്റ സിനിമയായിരിക്കുമെന്നുറപ്പാണ്.
മലയാളിയായ അരുണ്‍ വെഞ്ഞാറമൂടാണ് കറുപ്പിന്റെ സെറ്റ് ഡിസൈൻ ചെയ്യുന്നത്. പ്രേക്ഷകരുടെ കാഴ്ചാനുഭവത്തെ കൂടുതല്‍ മനോഹരമാക്കുന്ന കറുപ്പിന്റെ ദൃശ്യ ഭംഗിക്ക് പിന്നില്‍ അരുണ്‍ വെഞ്ഞാറമൂടും ടീമുമാണ്.
തൃഷ കൃഷ്ണൻ, ഇന്ദ്രൻസ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കലൈവാനൻ എഡിറ്റിങും അൻപറിവ്,വിക്രം മോർ എന്നിവർ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു. പി ആർ ഓ : പ്രതീഷ് ശേഖർ.




