
ഹനുമാൻ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രമാണ് മിറൈ.

ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. മെയ് 28ന് 10.8ന് തേജ സജ്ജ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുക എന്നാണ് ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
സംവിധാനം കാര്‍ത്തിക് ഗട്ടംനേനി നിര്‍വഹിക്കുമ്ബോള്‍ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‍സിന് ലഭിക്കുന്നത് 2.75 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ മണിബാബു കരണമാണ് എഴുതുന്നത്. ഉയർന്ന സാങ്കേതിക നിലവാരം പുലർത്തിയാകും ചിത്രം ഒരുക്കുക. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ് വിവേക് കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ കൃതി പ്രസാദ്, കലാസംവിധാനം ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റല്‍ മാർക്കറ്റിംഗ് ഹാഷ്‍ടാഗ് മീഡിയ, പിആർഒ ശബരി.




