alternatetext

‘ദുരന്തര്‍’ ഫസ്റ്റ് ലുക്ക്

alternatetext
alternatetext

ബോളിവുഡ് താരം രണ്‍വീർ സിങിന്റെ 40-ാം പിറന്നാള്‍ ആണിന്ന്. രണ്‍വീർ ആരാധകർക്കായുള്ള ഒരു കിടിലൻ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡ‍ിയയിലെത്തിയിരിക്കുന്നത്.

alternatetext

അദ്ദേഹത്തിന്റെ പുതിയ ചിത്രം ദുരന്തറിന്റെ ഫസ്റ്റ് ലുക്കാണിപ്പോള്‍‌ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയ കത്തിച്ചിരിക്കുന്നത്. ‘ഉറി ദ് സർജിക്കല്‍ സ്ട്രൈക്കി’ന്റെ സംവിധായകൻ ആദിത്യ ധർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അമ്ബരപ്പിക്കുന്ന ഫസ്റ്റ് ലുക്ക് വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. രണ്‍വീറിന്റെ ലുക്കില്‍ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. മാധവൻ, അർജുൻ‌ രാംപാല്‍, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. വളരെ റോ ആയിട്ടാണ് രണ്‍വീറിനെ വിഡിയോയില്‍ കാണാനാവുക.

വയലൻസിന്റെ അങ്ങേയറ്റം തന്നെയായിരിക്കും ചിത്രമെന്ന് ഉറപ്പ് നല്‍കുന്നുണ്ട് വിഡിയോ. രണ്‍വീറിന്റെ ഉള്‍പ്പെടെയുള്ള താരങ്ങളുടെ ഗെറ്റപ്പും ഞെട്ടിക്കുന്നതാണ്. മാധവൻ, അർ‌ജുൻ എന്നിവരെയുള്‍പ്പെടെ അവരാണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത വിധമാണ് ഫസ്റ്റ് ലുക്കില്‍ കാണാൻ കഴിയുക. സാറ അർജുൻ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

ചിത്രത്തിന്റെ കാസ്റ്റിങ് തന്നെയാണിപ്പോള്‍ സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. സഷാവത് സച്ച്‌ദേവ് ആണ് പശ്ചാത്തല സംഗീതവും സംഗീതവുമൊരുക്കിയിരിക്കുന്നത്. ഫസ്റ്റ് ലുക്കിലെ പശ്ചാത്തലവും രോമാഞ്ചം ഉണർത്തുന്നതാണ്. ആദിത്യ ധർ, ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ക്രിസ്മസ് റിലീസ് ആയാണ് ചിത്രം തിയറ്ററുകളിലെത്തുക. ഡിസം‌ബർ അഞ്ചിന് ചിത്രം പ്രേക്ഷകരിലേക്കെത്തും. പ്രഭാസ് നായകനായെത്തുന്ന ദ് രാജാ സാബും ഡിസംബർ അഞ്ചിനാണ് റിലീസിനെത്തുക. തെന്നിന്ത്യയിലും ബോളിവുഡിലും ഒരു ബോക്സോഫീസ് ക്ലാഷ് തന്നെ പ്രതീക്ഷിക്കാം ക്രിസ്മസിന്.