
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഗേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് ‘തണുപ്പ്’.

കഴിഞ്ഞ വർഷം ഒക്ടോബറില്‍ തിയേറ്ററിലെത്തിയ ചിത്രം മാസങ്ങള്‍ക്ക് ശേഷം ഒടിടിയിലൂടെ പ്രദർശനത്തിനെത്തുകയാണ്.
കാശി സിനിമാസിന്റെ ബാനറില്‍ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്നാണ് തണുപ്പ് നിർമ്മിക്കുന്നത്. കൂട്ടിക്കല്‍ ജയചന്ദ്രൻ, അരുണ്‍, രഞ്ജിത്ത് മണമ്ബ്രക്കാട്ട്, ഷൈനി സാറ, പ്രിനു, ആരൂബാല, സതീഷ് ഗോപി, സാം ജീവൻ, രതീഷ്, രാധാകൃഷ്ണൻ തലച്ചങ്ങാട്, ഷാനു മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ, ദിസിമ ദിവാകരൻ, സുമിത്ത് സമുദ്ര, മനോഹരൻ വെള്ളിലോട് എന്നിവരും ചിത്രത്തിലുണ്ട്.
മണികണ്ഠൻ പി.എസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി ബിബിൻ അശോകാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സഫ്ദർ മർവ ആണ് എഡിറ്റിങ്.
തണുപ്പ് ഒടിടി
മനോരമ മാക്സിലൂടെയാണ് തണുപ്പ് ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.




