
സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരോടൊപ്പം യുവതാരങ്ങളെയും അണിനിരത്തി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുണ്‍ പ്രദീപ്, അരുണ്‍ അജികുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഒരു ഫാന്റസി യൂത്ത് കോമഡി ചിത്രമായാണ് പടക്കളം ഒരുക്കിയിരിക്കുന്നത്.രചന: നിതിൻ സി. ബാബു, മനു സ്വരാജ്, ഛായാഗ്രഹണം: അനു മൂത്തേടത്ത്, സംഗീതം: രജേഷ് മുരുഗേശൻ, എഡിറ്റർ: നിധിൻ രാജ് ആരോള്‍, കലാസംവിധാനം: മകേഷ് മോഹനൻ, പ്രൊഡക്ഷൻ കണ്ട്രോളർ: ഷിബു ജി സുശീലൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, വരികള്‍: വിനായക് ശശികുമാർ, ആക്ഷൻ: രാജശേഖർ, ഫാന്റം പ്രദീപ്, നൃത്തസംവിധാനം: ലളിത ഷോബി, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനയ് ബാബു,
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിർമ്മിക്കുന്ന 22-ാമത് ചിത്രമാണ്.വിജയ് ബാബു ആണ് നിർമ്മാണം. മേയ് രണ്ടിന് ചിത്രം തിയേറ്ററിലെത്തും. പി.ആർ.ഒ: വാഴൂർ ജോസ്, വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാർ.സിനിമകളും വിനോദവും




