alternatetext

‘മരണ മാസ്സ്’ ചിത്രത്തിൻ്റെ ടീസര്‍ പുറത്തിറങ്ങി

alternatetext
alternatetext

‘മരണ മാസ്സ്’ ചിത്രത്തിൻ്റെ ടീസര്‍ പുറത്തിറങ്ങി നവാഗതനായ ശിവപ്രസാദാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേല്‍ പ്രോജെക്ടസ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്ബില്‍, ടിങ്സ്‌റ്റണ്‍ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്.

alternatetext

നടൻ സിജു സണ്ണി കഥ എഴുതിയ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനില്‍കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.