alternatetext

ആദ്യസീസണ്‍ 2027-ല്‍, പൂര്‍ത്തിയാവാൻ 10 വര്‍ഷം; ഹാരി പോട്ടര്‍ സീരീസിന്റെ ചിത്രീകരണം തുടങ്ങി, ഫസ്റ്റ് ലുക്ക്

alternatetext
alternatetext

ജെകെ റൗളിങ്ങിന്റെ നോവല്‍ പരമ്ബരയെ ആധാരമാക്കി എച്ച്‌ബിഒ നിർമിക്കുന്ന ഹാരി പോട്ടർ ടിവി സീരീസിന്റെ ചിത്രീകരണം ആരംഭിച്ചു.

alternatetext

സീരിസിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. 11-കാരനായ ഡൊമിനിക് മക് ലൂഗ്ലിൻ ആണ് ഹാരി പോർട്ടറായി എത്തുന്നത്. ഹാരി പോർട്ടർ വേഷത്തിലുള്ള മക്ലൂഗിന്റെ ചിത്രങ്ങളാണ് നിർമാതാക്കള്‍ പുറത്തുവിട്ടത്.

വട്ടക്കണ്ണടയും ഹോഗ് വാർട്സ് സ്കൂള്‍ യൂണിഫോമും ധരിച്ച മക്ലൂഗിന്റെ ചിത്രമാണ് പുറത്തുവന്നത്. മറ്റ് പ്രധാനകഥാപാത്രങ്ങള്‍ സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്. ഹാഡ്ഫോഡ് ഷെയറിലെ വാർണർ ബ്രോസ് സ്റ്റുഡിയോയിലാണ് സീരീസിന്റെ ചിത്രീകരണം. എട്ട് ഹാരി പോർട്ടർ സിനിമകളും ഇവിടെയായിരുന്നു ചിത്രീകരിച്ചത്.

സീരീസിന്റെ ആദ്യഭാഗം 2027-ല്‍ പുറത്തിറങ്ങും. സീരീസ് പൂർത്തിയാവാൻ പത്തുവർഷം സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകള്‍. റൗളിങ്ങിന്റെ നോവലിനോട് പൂർണ്ണമായും നീതി പുലർത്തുമെന്നാണ് എച്ച്‌ബിഒയുടെ അവകാശവാദം.