വെട്രിമാരൻ – സിമ്ബു ചിത്രം അരസന്റെ വീഡിയോ പുറത്ത്

alternatetext

വിടുതലൈ 2 വിന് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിലമ്ബരസൻ ചിത്രം അരസന്റെ പ്രോമോ വീഡിയോ പുറത്ത്. വെട്രിമാരന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രം വടചന്നൈയുടെ തന്നെ യൂണിവേഴ്‌സില്‍ ഉള്‍പ്പെടുന്ന ചിത്രമായ അരസനില്‍ വടചന്നൈയില്‍ പ്രേക്ഷകർ കണ്ടിട്ടുള്ള ചില കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടും എന്നാണ് റിപ്പോർട്ടുകള്‍.

alternatetext

വടചെന്നൈയില്‍ നായക വേഷം ചെയ്ത ധനുഷിന്റെ അൻപ് എന്ന കഥാപാത്രം അരസനില്‍ എത്തുമോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ഇരുവരുടെയും കരിയർ ആരംഭിച്ചത് മുതല്‍ പരസ്പര വൈരികളായി ആരാധകരാല്‍ കരുത്തപ്പെട്ട ധനുഷും, സിമ്ബുവും ആദ്യമായി ഒന്നിക്കാൻ പോകുന്നതിന്റെ ആകാംക്ഷയിലാണ് തമിഴ് സിനിമാ പ്രേക്ഷകർ.

പ്രോമോ വിഡിയോയില്‍ സംവിധായകൻ നെല്‍സനോട് സിമ്ബുവിന്റെ കഥാപാത്രം ഒരു കേസില്‍ അകപ്പെട്ട കഥ സിനിമയാക്കാനെന്ന പോലെ ഒരു കോടതി മുട്ടാത്ത് നിന്ന് പറയുന്നതാണ് പ്രധാന രംഗങ്ങള്‍. പിന്നീട വിചാരണയ്ക്കായി കോടതിക്കുള്ളില്‍ ചെല്ലുന്ന സിമ്ബു 3 പേരെ കൊലപ്പെടുത്തി എന്ന ആരോപണം നിഷേധിക്കുന്നു.

എന്നാല്‍ ഒപ്പം ഫ്ലാഷ്ബാക്കിലെന്ന പോലെ കാണിക്കുന്ന രംഗത്തില്‍ സിമ്ബു ദേഹമാകെ രക്തവും കയ്യില്‍ കത്തിയും ഏന്തി രാത്രിയില്‍ നടന്നു വരുന്നതും കാണിക്കുന്നുണ്ട്. ഈ രംഗങ്ങള്‍ വടചെന്നൈയിലെ ധനുഷിന്റെ ചെറുപ്പം കാണിക്കുന്ന അതേ സമയം നടക്കുന്നതാണ് എന്നാണ് ആരാധകർ പറയുന്നത്.

മാത്രമല്ല പ്രസ്തുത രംഗങ്ങളിലെ ധനുഷിന്റെ ഹെയർ സ്റ്റൈല്‍ ആയ ഫങ്ക് ആണ് സിമ്ബുവിനും ടീസറിലെ ഈ പ്രധാന രംഗത്തില്‍ കാണിക്കുന്നത്. എന്നാല്‍ കോടതി രംഗത്തില്‍ അല്പം പ്രായമായ പരുവത്തിലാണ് സിമ്ബുവിനെ കാണിച്ചിരിക്കുന്നത്. വടചെന്നൈയില്‍ നിന്നും വ്യത്യസ്തമായി അരസന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് അനിരുദ്ധ് ആണെന്നത് ശ്രദ്ധേയമാണ്. സിമ്ബുവും അനിരുദ്ധ് രവിചന്ദറും ആദ്യമായി ഒന്നിക്കുന്ന ഫീച്ചർ ഫിലിം ആണ് അരസൻ