alternatetext

മംഗലശ്ശേരി നീലകണ്ഠനും കാര്‍ത്തികേയനും മുണ്ടക്കല്‍ ശേഖരനും; പുതിയ ദൃശ്യവിസ്മയങ്ങളുമായി രാവണപ്രഭു എത്തുന്നു

alternatetext
alternatetext

മലയാളി പ്രേക്ഷകനെ അത്ഭുതം കൊണ്ടും, കൗതുകം കൊണ്ടും ഏറെ രസിപ്പിച്ച കഥാപാത്രങ്ങളാണ് മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും മുണ്ടക്കല്‍ ശേഖരനുമൊക്കെ.

alternatetext

രഞ്ജിത്തിൻ്റെ തിരക്കഥയില്‍ ഐ.വി ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിലൂടെയും, അതിൻ്റെ തുടർച്ചയെന്നോളം രഞ്ജിത്ത് തന്നെ തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്ത രാവണപ്രഭു എന്ന ചിത്രത്തിലേയും കഥാപാത്രങ്ങളാണിവരൊക്കെ.

രാവണപ്രഭുവിലെ ‘സവാരി ഗിരി ഗിരി’ എന്ന മോഹൻലാലിൻ്റെ പ്രയോഗം അക്കാലത്ത് യുവാക്കളുടെ ഇടയില്‍ ഏറെ പ്രചാരം നേടി. മോഹൻ ലാലിൻ്റെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളായിരുന്നു മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും. ഈ കഥാപാത്രങ്ങള്‍ നൂതനമായ ശബ്ദ, ദൃശ്യവിസ്മയങ്ങളോടെ വീണ്ടുമെത്തുന്നു. രാവണപ്രഭു എന്ന ചിത്രത്തിൻ്റെ 4k പതിപ്പിലൂട.

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറില്‍ ആൻ്റെണി പെരുമ്ബാവൂർ നിർമ്മിച്ച ഈ ചിത്രം 4k അറ്റ്മോസില്‍ പ്രേഷകർക്കു മുന്നിലെത്തിക്കുന്നത് മാറ്റിനി നൗ ആണ്. മാറ്റിനി നൗ തന്നെ ഈ ചിത്രം പ്രദർശനത്തിനുമെത്തിക്കുന്നു. അടുത്തു തന്നെ പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യല്‍ ടീസർ തിരുവോണ ദിവസം മോഹൻലാലിൻ്റേയും, ആൻ്റെണി പെരുമ്ബാവൂരിൻ്റേയും ഒഫീഷ്യല്‍ പേജിലൂടെ പുറത്തുവിട്ടു.