പ്രിയദര്‍ശന്‍ ചിത്രത്തിലെ ലുക്ക് പുറത്തുവിട്ട് അക്ഷയ് കുമാര്‍

alternatetext

പ്രിയദര്‍ശന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ഹൈവാന്‍. സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ആണ്.

alternatetext

ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ഇപ്പോഴിതാ സിനിമയിലെ അക്ഷയ് കുമാറിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നടന്‍.

മുടി ട്രിം ചെയ്തു മീശ പിരിച്ച ലുക്കിലാണ് നടന്‍ സിനിമയില്‍ എത്തുന്നത്. ചിത്രത്തിലെ കഥാപാത്രം തന്നെ പല തരത്തില്‍ അത്ഭുതപ്പെടുത്തിയെന്നും രൂപപ്പെടുത്തിയെന്നും അക്ഷയ് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സംവിധായകന്‍ പ്രിയദര്‍ശനോടും നടന്‍ സൈഫ് അലി ഖാനോടും നടന്‍ നന്ദി അറിയിച്ചു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ഒപ്പം എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. മോഹന്‍ലാല്‍ അവതരിപ്പിച്ച അന്ധനായ നായകനായി ഹിന്ദി പതിപ്പില്‍ എത്തുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. സമുദ്രക്കനി അവതരിപ്പിച്ച വില്ലന്‍ വേഷത്തില്‍ എത്തുന്നത് അക്ഷയ് കുമാര്‍ ആണ്. ഒരിടവേളയ്ക്ക് ശേഷം അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന വില്ലന്‍ വേഷമാണിത്. 17 വര്‍ഷങ്ങള്‍ക്കു ശേഷം അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ആണിതെന്ന പ്രത്യേകത കൂടി ഹൈവാനുണ്ട്.