alternatetext

‘ബള്‍ട്ടി’ക്കു ശേഷം ബിഗ് ബഡ്‌ജറ്റ് സിനിമയുമായി ഷെയിൻ നിഗം

alternatetext
alternatetext

തീയ്യേറ്ററുകളില്‍ ഇപ്പോഴും പ്രദർശനം തുടരുന്ന സൂപ്പർഹിറ്റ് ചിത്രമായ ‘ബള്‍ട്ടി’ക്കു ശേഷം ഒരു ബിഗ് ബഡ്‌ജറ്റ് സിനിമയില്‍ ഷെയിൻ നിഗം നായകനായി എത്തുന്നു.

alternatetext

എബി സിനി ഹൗസിൻ്റെ ബാനറില്‍ പ്രവീണ്‍ നാഥ് സംവിധാനം ചെയ്യാൻ പോകുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ഷെയില്‍ നിഗം ചിത്രത്തിൻറെ പ്രൊഡക്ഷൻ വർക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു.

ഈ വർഷം പൂജാ റിലീസായി എത്തി, സൂപ്പർഹിറ്റായി മാറിയ ആക്ഷൻ സിനിമയായ ‘ബള്‍ട്ടി’ ഒരു നായകനെന്ന നിലയില്‍ ഷെയിൻ നിഗത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തിയിരുന്നു. ആ സിനിമയുടെ വൻ വിജയത്തിനു പിന്നാലെ മറ്റൊരു ബിഗ് ബഡ്‌ജറ്റ് ചിത്രത്തില്‍ ഷെയിൻ പങ്കാളിയാകുമ്ബോള്‍ ആരാധകർക്ക് പ്രതീക്ഷകള്‍ ഏറെയാണ്.

കേരള-തമിഴ് പശ്ചാത്തലത്തില്‍ ആയിരിക്കും പുതിയ സിനിമയെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. പ്രവീണ്‍ നാഥ് ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിലെ പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റ്റ് ആയി പ്രവർത്തിച്ചതിൻറെ പരിചയസമ്ബത്തുമായാണ് പ്രവീണ്‍ നാഥ് എത്തുന്നത്. വസുമിത്ര കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൻറെ കോ-ഡയറക്‌ടർമാരായി ഷഫീക് കെ കുഞ്ഞുമോൻ, നവീൻ ബോസ്വാൻ എന്നിവരുമുണ്ട്. ചിത്രത്തിൻറെ മറ്റ് അണിയറ പ്രവർത്തകർ, അഭിനേതാക്കള്‍ എന്നിവരുടെ വിവരങ്ങള്‍ ഉടൻ പുറത്തു വരും