alternatetext

ബേസില്‍ ജോസഫ് എന്റര്‍ടെയ്ൻമെന്റ്‌സിന്റെ ആദ്യ ചിത്രം; കാസ്റ്റിങ് കോള്‍ പുറത്ത്

alternatetext
alternatetext

ടനും സംവിധായകനുമായ ബേസില്‍ ജോസഫ് ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ പുറത്ത്. ഡോ. അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ അനന്തു എസ്സിനൊപ്പം ചേർന്നാണ് ബേസില്‍ ജോസഫ് ആദ്യ ചിത്രം നിർമിക്കുന്നത്.

alternatetext

‘മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം’ എന്ന കുറിപ്പോടെയാണ് ഈ ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ പുറത്തുവിട്ടിരിക്കുന്നത്.

18 മുതല്‍ 26 വയസ്സ് വരെ പ്രായമുള്ള യുവതീ-യുവാക്കളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ളവർ അവരുടെ ഫോട്ടോസ്, 1 മിനിറ്റില്‍ കവിയാത്ത പെർഫോമൻസ് വീഡിയോ എന്നിവ ഒക്ടോബർ 10 -നുള്ളില്‍ basilananthuproduction01@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കാൻ ആണ് കാസ്റ്റിങ് കോളില്‍ നിർദേശിച്ചിരിക്കുന്നത്.

കോളേജ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. രണ്ട് ദിവസം മുമ്ബ് തന്റെ പ്രൊഡക്ഷൻ ഹൗസിന്റെ ലോഗോ ലോഞ്ച് ചെയ്യവെയാണ് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബേസില്‍ വെളിപ്പെടുത്തിയത്. താൻ നിർമിക്കുന്ന ആദ്യ ചിത്രത്തില്‍, ബേസില്‍ അഭിനയിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ചിത്രത്തിന്റെ ടൈറ്റില്‍ ടീസർ, താരനിര, സങ്കേതിക പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടും. പിആർഒ- വൈശാഖ് സി. വടക്കെവീട്, ജിനു അനില്‍കുമാർ.