സത്യം സിനിമാസിന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കാൻ പുതുമുഖങ്ങൾക്ക് അവസരം

alternatetext

‘പൊൻമാൻ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ജി. ആർ. ഇന്ദുഗോപൻ രചന നിർവഹിച്ച് ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ അഭിനേതാക്കളെ ക്ഷണിക്കുന്നു. സത്യം സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനായി 4 മുതൽ 7 വയസ്സുവരെയുള്ള ആൺകുട്ടികളിൽ നിന്നും 20 മുതൽ 65 വയസ്സുവരെയുള്ള പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

alternatetext

അഭിനയിക്കാൻ താൽപര്യമുള്ളവർ രണ്ട് എഡിറ്റ് ചെയ്യാത്ത ഫോട്ടോകളും സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയും +91 9846461456 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 നവംബർ 5 ആണ്. താൽപര്യമുള്ളവർ നിശ്ചിത തീയതിക്കകം അപേക്ഷകൾ സമർപ്പിക്കണമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി. ആർ. ഒ.: പ്രതീഷ് ശേഖർ