
പ്പാൻ ബാലു എന്‍റർടൈൻമെന്‍റിന്‍റെ ബാനറില്‍ സന്ധ്യാ സുരേഷ് നിർമിച്ച് ബാലു എസ്. നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തഗ്ഗ് 143/24 എന്ന ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങള്‍ പൂർത്തിയായി.ചിത്രം ജൂണ്‍ ആറിന് പ്രദർശനത്തിനെത്തുന്നു.

ദുരൂഹ സാഹചര്യത്തിലുളള ഏതു മരണവും പോലീസിന്‍റെ മുന്നില്‍ സംശയത്തിന്‍റെ നിഴലില്‍ത്തന്നെയായിരിക്കും. പ്രത്യേകിച്ചും കൊലപാതകങ്ങള്‍.. ഒരു മരണം പോലീസിന് മുന്നിലെത്തിയാല്‍ അവരുടെ പ്രഥമ ദൃഷ്ടിയില്‍ ത്തന്നെ ഇതു സ്വഭാവിക മരണമാണന്നോ അല്ലങ്കില്‍ ഒരു കൊലപാതകമാണോയെന്നൊക്കെ അവർക്ക് എളുപ്പത്തില്‍ മനസ്സിലാക്കാൻ കഴിയും.
സമീപകാലത്ത് ഒരു നഗരത്തെനടുക്കിയ സമ്ബന്നരായ ദമ്ബതികളുടെ മരണം തന്നെ കൈ നൊടക്കുള്ളിലാണ് അവർ കൊലപാതകിയ കണ്ടെത്തിയത്. എന്നാല്‍ ചില കേസുകളില്‍ ഇവർക്ക് അല്‍പ്പം കാലതാമസം നേരിട്ടേക്കാം.. ചില കേസുകളില്‍ അന്വേഷകർക്ക് ചില വ്യക്തിതാല്‍പ്പര്യങ്ങളും കടന്നുവരാം.
ഇവിടെ ഒരു യുവാവിന്‍റെ മരണം നടക്കുന്നു. ഈ കേസന്വേഷണച്ചുമതലയേറ്റ ഉദ്യോഗസ്ഥന് ഈ കേസില്‍ വ്യക്തിതാല്‍പ്പര്യവും ഏറെയായിരുന്നു. കൊലപാതകിയെത്തേടിയിറങ്ങിയ ആ ഉദ്യോഗസ്ഥന്‍റെ അന്വേഷണവും അതിനിടയില്‍ അരങ്ങേറുന്ന ദുരൂഹതകളുമാണ് ഏറെ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ആലപ്പുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സിദ്ദിഖ്, സായ് കുമാർ, വിനയപ്രസാദ്, ബിന്ദു പണിക്കർ, സാധിക വേണുഗോപാല്‍, സഖറിയ പൗലോസ്. ദേവ്, ബാലു എസ്.നായർ, സി.എം. ജോർജ്, സന്ധ്യ, ക്ലയർ സി.ജോണ്‍. ജോർജ് പുളിക്കൻ, സുധിമോള്‍, മനോജ് വഴിപ്പാടി, എന്നിവരും പ്രധാന അഭിനേതാക്കളാണ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് – നിഹാസ് – സന്തോഷ്. ക്രിയേറ്റിവ് പ്രൊഡ്യൂസർ – നിഹാരിക
സംഗീതം -എബി ഡേവിഡ്. ഛായാഗ്രഹണം – ജഗൻ പാപ്പച്ചൻ. എഡിറ്റിംഗ് -& ഡി.ഐ. ജിതിൻ കുമ്ബുകാട്ട് . കലാസംവിധാനം – അനീഷ് വി.കെ. മേക്കപ്പ്- മാളൂസ് കെ.പി., രാഹുല്‍ നരുവാമൂട്. കോസ്റ്റ്യുംസ് – അസീസ് പാലക്കാട്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – സക്കീർ പ്ലാമ്ബൻ, ക്രിയേറ്റീവ് അസിസ്റ്റന്‍റ്-അലൻ കെ. ജഗൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അഭിലാഷ് ഗ്രാമം. പ്രൊഡക്ഷൻ മാനേജർ – മനീഷ് ടി.എം, ഡിസൈൻ – ഡാവിഞ്ചി സ്റ്റുഡിയോ. പ്രൊജക്റ്റ് ഡിസൈനർ & പ്രൊഡക്ഷൻ കണ്‍ട്രോളർ – രാജൻ മാസ്ക്ക്-വാഴൂർ ജോസ്.




