‘അരസൻ’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

alternatetext

സിമ്ബുവും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രമണ് ‘അരസൻ’. വി ക്രിയേഷൻസിന്റെ ബാനറില്‍ കലൈപ്പുലി എസ്.

alternatetext

താണു ആണ് ചിത്രം നിർമ്മിക്കുന്നത്. ‘അസുരൻ’ എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ – കലൈപ്പുലി എസ്. താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ടൈറ്റില്‍ പോസ്റ്റർ എത്തിയിരിക്കുകയാണ്.

‘അരസൻ’ ചിത്രം വടചെന്നൈ യൂണിവേഴ്‌സില്‍ വരുന്ന ചിത്രമാണ്. വടചെന്നൈ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് അരസൻ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ചിത്രത്തില്‍ സിമ്ബുവിന്റെ നായികയായി സായ് പല്ലവിയാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം വിജയ് സേതുപതി നായകനായി എത്തിയ വിടുതലൈ പാർട്ട് 2 ആയിരുന്നു വെട്രിമാരന്റേതായി അവസാനമിറങ്ങിയ ചിത്രം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം വാടിവാസല്‍ പ്രീ പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്