
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസ് ടൈറ്റില്‍ റോളില്‍ എത്തുന്നു. ഡിസംബര്‍ 22 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം ഷാരൂഖ് ഖാന്റെ ‘ഡങ്കി’യുമായി ഏറ്റുമുട്ടും. സിനിമയുടെ ട്രെയ്‌ലര്‍ ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്തു, സിനിമയുടെ രണ്ടാമത്തെ ട്രെയ്‌ലര്‍ ഇന്ന് 10:42ന് റിലീസ് ചെയ്യും.

ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന്, ആരാധകര്‍ സിനിമ കാണാൻ ഉള്ള ആവേശത്തിലാണ്. കരിസ്മാറ്റിക് സാന്നിധ്യത്തിനും ചടുലമായ പ്രകടനങ്ങള്‍ക്കും പേരുകേട്ട പ്രഭാസ്, ട്രെയിലറിലൂടെ ‘സലാര്‍: ഭാഗം 1 ന്’ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചു. പ്രിത്വിരാജു൦ മികച്ച പ്രകടനം നടത്തുന്നു.
ഹോംബാലെ ഫിലിംസ് സലാറിനെ വിശേഷിപ്പിക്കുന്നത് “പവര്‍-പാക്ക്ഡ് ആക്ഷനും ഇംപാക്‌ട്ഫുള്‍ സംഗീതവും നിറഞ്ഞ കലാപത്തിന്റെ അസാധാരണ കഥ” എന്നാണ്. ശ്രുതി ഹാസൻ, ടിനു ആനന്ദ്, ഈശ്വരി റാവു, ജഗപതി ബാബു, ശ്രിയ റെഡ്ഡി, ഗരുഡ റാം എന്നിവരാണ് അണിനിരക്കുന്നത്. സ്റ്റണ്ട് സംവിധാനം അൻബരിവിന്റേതാണ്, രവി ബസ്രൂര്‍ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നു. ഷാരൂഖ് ഖാന്റെ ഡങ്കിക്ക് ശേഷം ഡിസംബര്‍ 22 ന് തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ സലാര്‍ തിയേറ്ററുകളില്‍ എത്തും