alternatetext

‘വത്സലാ ക്ലബ്ബ്’ ചിത്രം സെപ്റ്റംബര്‍ ഇരുപത്തിയാറിന് പ്രദര്‍ശനത്തിനെത്തും

alternatetext
alternatetext

ഭാരതക്കുന്ന് എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ വർഷങ്ങളായി നിലനിന്നു പോരുന്ന വിചിത്രമായവിവാഹം മുടക്കല്‍ സമ്ബ്രദായത്തിൻ്റെ പശ്ചാത്തലത്തിലൂടെ അണിയിച്ചൊരുക്കുന്ന ചിത്രമാണ് വത്സലാ ക്ലബ്ബ് .അന്നാട്ടുകാർക്ക് ഈ വിവാഹം മുടക്കല്‍ ഒരു മത്സരവും ആഘോഷവും ആണ്.ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തലമുറതലമുറ കൈമാറി ഈ കാര്യം നിലനിന്നു പോരുന്നു.സ്വന്തം മക്കളുടെ വിവാഹം പോലും മുടക്കുന്നതില്‍ ഇവർക്ക് തെല്ലും ദുഃഖമില്ല.

alternatetext

ഏറ്റവും കൂടുതല്‍ കല്യാണം മുടക്കുന്നവർക്ക് മുടക്കു ദണ്ഡ് എന്ന പാരിതോഷികംവരെ നല്‍കും.ഇവിടെ വത്സലാ ക്ലബ്ബ് എന്ന ഒരു ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്.ഈ നാട്ടില്‍ നടക്കുന്ന ഈ കല്യാണം മുടക്കിനെ ശക്തമായി എതിർക്കുന്ന ഏതാനും ചെറുപ്പക്കാരാണ് ഈ ക്ലബ്ബിൻ്റെ പിന്നിലെസജീവ പ്രവർത്തകർ. ഈ പ്രാകൃതമായ സമ്ബ്രദായത്തെ ഇവർ എതിർക്കുന്നതോടെ ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും രണ്ടു ചേരികളിലായി മാറുന്നു. ഇവർക്കിടയിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വരുന്നതോടെ കഥാഗതിയില്‍ വലിയൊരു വഴിത്തിരിവിനു വഴിയൊരുക്കുന്നു.
നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ പശ്ചാത്തലമാണിത്.

തികച്ചും കൗതുകകരമായ ഒരു പ്രമേയം ഹ്യൂമർ, ഫാൻ്റെസി ജോണറില്‍ അവതരിപ്പിക്കുയാണ് അനൂഷ് മോഹൻ ഈ ചിത്രത്തിലൂടെ.
സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.ഫാല്‍ക്കണ്‍ സിനിമാസിൻ്റെ ബാനറില്‍ ജിനി.എസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.താരപ്പൊലിമയേക്കാളുപരി കഥക്കനുയോജ്യമായതും ഒപ്പം സമീപകാല മലയാള സിനിമകളിലൂടെ ശ്രദ്ധേയമായവരുമാണ് ഈ ചിത്രത്തിലെ അഭിനേതാക്കള്‍ വിനീത് തട്ടില്‍, അഖില്‍ കവലയൂർ കാർത്തിക്ക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്,അംബി, വിശാഖ്, ഗൗരി, മല്ലികാസുകുമാരൻ, ജിബിൻ ഗോപിനാഥ്, അനില്‍ രാജ്, അരുണ്‍ സോള്‍, ദീപു കരുണാകരൻ, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുല്‍ നായർ, ദീപു നാവായിക്കുളം,അനീഷ്, ഷാബു പ്രൗദീൻ, ഗൗതം.ജി. ശശി, അസീന, റീന, അരുണ്‍ ഭാസ്ക്കർ,ആമി തിലക്,എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിലെ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രചന -ഫൈസ് ജമാല്‍ സംഗീതം – ജിനി എസ്. ഛായാഗ്രഹണം – ശൗരിനാഥ്. എഡിറ്റിംഗ് – രാകേഷ് അശോക ‘കലാസംവിധാനം – അജയ് ജി. അമ്ബലത്തറ .സ്റ്റില്‍സ് – അജി മസ്ക്കറ്റ് മേക്കപ്പ് സന്തോഷ് പെണ്‍പകല്‍. കോസ്റ്റ്യും ഡിസൈൻ – ബ്യൂസി ബേബി ജോണ്‍. പബ്ലിസിറ്റിഡിസൈൻ – ആനന്ദ് രാജേന്ദ്രൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനുരാജ്.ഡി.സി. പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ് പ്രാഡക്ഷൻ എക്സിക്കുട്ടീവ് – ഹരി കാട്ടാക്കട.
പ്രൊഡക്ഷൻ കണ്‍ട്രോളർ – മുരുകൻ.എസ്.തിരുവനന്തപുരത്തും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.വാഴൂർ ജോസ്.