alternatetext

ഹോട്സ്റ്റാറില്‍ നമ്ബര്‍ വണ്ണായി ‘പൊൻമാൻ’

alternatetext
alternatetext

ബേസില്‍ ജോസഫ്, സജിൻ ഗോപു, ലിജോ മോള്‍, സന്ധ്യ രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത പൊന്മാൻ മാർച്ച്‌ 14-നാണ് ജിയോ ഹോട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചത്.

alternatetext

മലയാളം,ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രം ഹോട്സ്റ്റാറിലും ട്രെൻഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

കൊല്ലത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണവും ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയേറ്ററില്‍ സൂപ്പർ ഹിറ്റായ പൊന്മാൻ മലയാളികളുടെ മനസ്സിലിടം നേരത്തേ ഇടംനേടിയിരുന്നു.

ജി.ആർ. ഇന്ദുഗോപനും ജസ്റ്റിൻ മാത്യു ചേർന്നാണ് പൊന്മാന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിർമിച്ചത്.