alternatetext

ക്രഷാണേ ; ‘റിട്ടണ്‍ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്’ വീഡിയോ ഗാനം എത്തി

alternatetext
alternatetext

സൈജു കുറുപ്പ്, അപർണ ദാസ്, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റിട്ടണ്‍ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

alternatetext

ക്രഷാണേ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. ഷാന്‍ റഹ്‍മാന്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ചിത്രം ടി ജെ പ്രൊഡക്ഷൻസ്, നെട്ടൂരാൻ ഫിലിംസ് എന്നീ ബാനറുകളില്‍ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവർ ചേർന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഫെബി ജോർജ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ജൂണ്‍ അഞ്ചിന് ഗുഡ് വില്‍ എന്റർടെയ്ന്‍‍മെന്‍റ്സ് പ്രദർശനത്തിനെത്തിക്കുന്ന ഈ ചിത്രത്തില്‍ അഭിഷേക് രവീന്ദ്രൻ, വൈശാഖ് വിജയൻ, ശ്രീലക്ഷ്മി സന്തോഷ്‌, ചെമ്ബില്‍ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്ബി, ജോളി ചിറയത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ജോമോൻ ജോണ്‍, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.,

ഇഖ്ബാല്‍ കുറ്റിപ്പുറം, ബി കെ ഹരിനാരായണൻ, മനു മഞ്ജിത്, ഹരിത ഹരി ബാബു എന്നിവരുടെ വരികള്‍ക്ക് ഷാൻ റഹ്‍മാന്‍ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സിബി ജോർജ്, പ്രൊഡക്ഷൻ കണ്‍ട്രോളർ- ജാവേദ് ചെമ്ബ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കലാസംവിധാനം- ജിതിൻ ബാബു, മേക്കപ്പ്- മനോജ് കിരണ്‍ രാജ്, സ്റ്റില്‍സ്- റിഷ്ലാല്‍ ഉണ്ണികൃഷ്ണൻ, ഡിസൈൻ- യെല്ലോ ടൂത്ത്സ്, പി ആർ ഒ- എ എസ് ദിനേശ്.