alternatetext

റെട്രോ റൊമാന്‍റിക് ഹീറോ ആയി ദുല്‍ഖര്‍; ‘കാന്ത’യിലെ ഗാനം എത്തി

alternatetext
alternatetext

ദുല്‍ഖർ നായകനായെത്തുന്ന ‘കാന്ത’ യിലെ പുതിയ ഗാനം എത്തി. ‘കണ്മണീ നീ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് എത്തിയിരിക്കുന്നത്.

alternatetext

ദീപിക കാര്‍ത്തിക് കുമാറിന്‍റെ വരികള്‍ക്ക് ഝാനു ചന്ദര്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രദീപ് കുമാര്‍ ആണ്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുല്‍ഖർ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുല്‍ഖർ സല്‍മാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കള്‍. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെല്‍വമണി സെല്‍വരാജ്.

നേരത്തെ ദുല്‍ഖറിന്റെ ജന്മദിനത്തിന് പുറത്തു വന്ന, ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ദുല്‍ഖർ സല്‍മാൻ എന്ന നടന്റെ അഭിനയ പ്രതിഭയെ മികച്ച രീതിയില്‍ ഉപയോഗിക്കുന്ന ചിത്രമായിരിക്കും “കാന്ത” എന്ന സൂചനയാണ് ടീസർ നല്‍കിയത്. രണ്ട് വലിയ കലാകാരൻമാർക്കിടയില്‍ സംഭവിക്കുന്ന ഈഗോ ക്ലാഷിന്റെ കഥയാണ് ചിത്രം പറയുന്നത് എന്നും, പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നും ടീസർ സൂചിപ്പിച്ചു. ഭാഗ്യശ്രീ ബോർസെ നായികാ വേഷം ചെയ്യുന്ന ചിത്രത്തില്‍ സമുദ്രക്കനി, റാണ ദഗ്ഗുബതി എന്നിവരാണ് മറ്റു നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്