alternatetext

ഭാവനയുടെ ഹൊറര്‍ ചിത്രം ദ ഡോര്‍ 21ന്

alternatetext
alternatetext

സംവിധാനം സഹോദരൻ ജയ്‌ദേവ് പന്ത്രണ്ടു വർഷത്തിനു ശേഷം ഭാവന തമിഴില്‍ മടങ്ങിയെത്തുന്ന ദ ഡോർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. സഹോദരൻ ജയ്‌ദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ജൂണ്‍ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ ഭാവനയുടെ ഭർത്താവും കന്നട നിർമ്മാതാവുമായ നവീൻ രാജൻ ആണ് നിർമ്മാണം .

alternatetext

പന്ത്രണ്ടു വർഷങ്ങള്‍ക്ക് മുൻപ് അജിത്തിന്റെ നായികയായി ‘ആസല്‍’ എന്ന ചിത്രത്തിന് ശേഷം തമിഴിലേക്ക് തിരിച്ചുവരവ് കൂടിയാണ് ‘ദ ഡോർ. ‘ഹണ്ട്’ എന്ന ഹൊറർ ചിത്രത്തിലാണ് മലയാളത്തില്‍ ഭാവന അവസാനം അഭിനയിച്ചത്. ദ ഡോറില്‍ ഭാവന ആർക്കിടെക്ടായി പ്രത്യക്ഷപ്പെടുമ്ബോള്‍ ഗണേഷ് വെങ്കിട്ടറാം പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തുന്നു.

ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപില്‍, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മാർച്ച്‌ 21ന് റിലീസ് ചെയ്യുന്ന ചിത്രം പിന്നീട് മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും എത്തുമെന്ന് സംവിധായകൻ അറിയിച്ചു . ഛായാഗ്രഹണം ഗൗതം , സംഗീതം വരുണ്‍ ഉണ്ണി .

എഡിറ്റിംഗ്‌അ തുല്‍ വിജയ്, കലാസംവിധാനം കാർത്തിക് ചിന്നുഡയ്യൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ ശിവ ചന്ദ്രൻ,ആക്ഷൻ: മെട്രോ മഹേഷ്. സഫയർ സ്റ്റുഡിയോസ്സാണ് വിതരണം. പി.ആർ. ഒ പി.ശിവപ്രസാദ്.