എട്ട് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന ചിത്രം,”റമ്ബാന്‍”

എട്ട് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന ചിത്രം,''റമ്ബാന്‍"
alternatetext

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും സംവിധായകൻ ജോഷിയും വീണ്ടും ഒന്നിക്കുന്നു. റമ്ബാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക മോഷൻ പോസ്റ്റര്‍ പുറത്തിറങ്ങി. നടൻ ചെമ്ബൻ വിനോദാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഒരു കയ്യില്‍ മെഷീൻ ഗണ്ണും മറുകയ്യില്‍ ചുറ്റികയുമേന്തി കാറിനുമുകളില്‍ കയറി പിന്തിരിഞ്ഞുനില്‍ക്കുന്ന നായകനാണ് പോസ്റ്ററിലുള്ളത്.

alternatetext

ബുള്ളറ്റിന്റെ ചെയിനാണ് റമ്ബാന്റെ ആയുധമെന്ന് പൂജാ ചടങ്ങില്‍ ചെമ്ബൻ വിനോദ് പറഞ്ഞു. മോഹൻലാല്‍ അവതരിപ്പിക്കുന്ന റമ്ബാൻ എന്ന കഥാപാത്രത്തിന്റെ മകളായെത്തുന്നത് നടി ബിന്ദു പണിക്കരുടെ മകളായ കല്യാണി പണിക്കരാണ്.