
യുവത്വങ്ങള്‍ക്കിടയിലെ അമിത ലഹരി ഉപയോഗം പ്രമേയമാക്കി, അതിന്റെ ഭീകരത കൃത്യമായി ആവിഷ്കരിച്ച ‘ദി റിയല്‍ കേരള സ്റ്റോറി’ ആദ്യ ഗാനം റിലീസ് ചെയ്തു.ജെ.കെ.

നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവരോടൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രശാന്ത് പുന്നപ്ര, ഡോ. രജിത് കുമാർ, ഹാഷിം ഹുസൈൻ, പ്രസാദ്, ഫാല്‍ഗുനി, ജഗ്രൂതി, സാഗരിക പിള്ള, അനേഹ.എസ്.പിള്ള, പ്രേംകുമാർ മുംബൈ, സജേഷ് നമ്ബ്യാർ, ദേവി നായർ, ജീന പിള്ള, ഗൗരി വി. നമ്ബ്യാർ, റോവൻ സാം തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ഷാജി ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ രഞ്ജൻ എബ്രഹാം . സംഗീതം : ഇഗ്നീഷ്യസ്, ടീനു അറോറ(ഇംഗ്ലീഷ് സോങ്), പ്രേംകുമാർ എന്നിവർ ചേർന്നാണ്. ബി.ജി എം: രതീഷ് വേഗ, പ്രോജക്‌ട് ഡിസൈനർ: എബ്രഹാം ലിങ്കണ്‍, മൊണാർക്ക് പ്രൊഡക്ഷൻസിന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രം ജൂണ്‍ 27ന് റിലീസ് ചെയ്യും.പി.ആർ.ഒ: എബ്രഹാം ലിങ്കണ്‍, പി.ശിവപ്രസാദ്




