
ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസി (Madrasi) വേള്‍ഡ്വൈഡായി സെപ്റ്റംബർ 5ന് തിയേറ്ററുകളിലെത്തും.

ആക്ഷൻ രംഗങ്ങളാല്‍ സമ്ബന്നമായ ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിമ്ബ്സ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തില്‍ ബിജു മേനോനും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ശിവകാർത്തികേയന്റെ ഇരുപത്തി മൂന്നാമത്തെയും ബിജു മേനോന്റെ ഒൻപതാമത്തെ തമിഴ് ചിത്രവുമാണിത്. ശ്രീലക്ഷ്മി മൂവീസാണ് മദ്രാസിയുടെ നിർമ്മാണം നിർവഹിക്കുന്നത്. വിധ്യുത് ജമാല്‍, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
അമരന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിനുശേഷം ഒരുങ്ങുന്ന ശിവകാർത്തികേയൻ ചിത്രം മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു. ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി- സുധീപ് ഇളമണ്‍, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുണ്‍ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ , പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖർ. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ‘ദില്‍ മദ്രാസി’ എന്നാണ് പേര്. നാടകീയമായ യുദ്ധരംഗങ്ങളുടെയും ബോംബ് സ്ഫോടനങ്ങളുടെയും പശ്ചാത്തലത്തില്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ടീസറില്‍ വൻ സ്വീകരണമായിരുന്നു ലഭിച്ചത്.




