
പ്രണവ് മോഹൻലാല്‍, കല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങള്‍ ആക്കി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ഇവരെ കൂടാതെ മറ്റനേകം താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജൂലൈ ആദ്യ വാരത്തില്‍ പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ജൂലൈ അവസാനത്തില്‍ ആയിരുന്നു. പ്രണവ് മോഹൻലാല്‍, കല്യാണി പ്രിയദര്‍ശൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം എന്നതിനാല്‍ ആരാധകര്‍ വൻ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിവിൻ പോളിയും പ്രണവും ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. നിവിൻ പോളി അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അജുവര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, ഷാൻ റഹ്മാൻ, വിനീത് ശ്രീനിവാസൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മേരി ലാൻഡ് സിനിമാസ് തിയേറ്ററില്‍ എത്തിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്.
വൈശാഖ് സുബ്രമണ്യം ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. 2022 ജനുവരിയില്‍ റിലീസ് ചെയ്ത കല്യാണിയും പ്രണവും ഒരുമിച്ച് എത്തിയ ഹൃദയം എന്ന ചിത്രത്തിന്റെ നിര്‍മ്മാണവും നിര്‍വഹിച്ചത് വൈശാഖ് തന്നെയായിരുന്നു. ചിത്രം വൻ ഹിറ്റാണ് സമ്മാനിച്ചത്.




