alternatetext

തീപ്പൊരി ആക്ഷൻ മദ്രാസി ട്രെയിലര്‍

alternatetext
alternatetext

ശിവ കാർത്തികേയൻ നായകനാവുന്ന മദ്രാസി തിയേറ്ററില്‍ തീപ്പൊരി പാറിക്കുമെന്ന് ട്രെയിലർ ഉറപ്പു നല്‍കുന്നു. മദ്രാസി ആക്ഷൻ പാക്ക്ഡ് തന്നെ .

alternatetext

നായികയായി രുക്മിണി വസന്തും പൊലീസ് ഓഫീസർ വേഷത്തില്‍ മലയാളത്തിന്റെ പ്രിയതാരം ബിജു മേനോനും വില്ലനായി വിദ്യുത് ജംവാലും ആക്ഷൻ രംഗങ്ങളാല്‍ സമ്ബന്നമായ ട്രെയിലറില്‍ ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു. എ .ആർ മുരുഗദോസിന്റെ സംവിധാനത്തില്‍ സെപ്തംബർ 5ന് ലോകവ്യാപകമായി ചിത്രംറിലീസ് ചെയ്യും. ട്രെയിലർ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്തു.


‘ഗജിനി പോലത്തെ തിരക്കഥയും തുപ്പാക്കിയിലെ ആക്ഷൻ സീനുകളുമാണ് മദ്രാസിയില്‍ മുരുഗദോസ് ഒരുക്കിയിരിക്കുന്നത്. ഷബീർ കല്ലറക്കല്‍, വിക്രാന്ത് എന്നിവരാണ് മറ്റു താരങ്ങള്‍. സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ, ഛായാഗ്രഹണം : സുധീപ് ഇളമണ്‍, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുണ്‍ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ,
ശ്രീ ലക്ഷ്മി മൂവീസിന്റെ ബാനറില്‍ ആണ് നിർമ്മാണം. പി .ആർ. ഒ ആൻഡ് മാർക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് : പ്രതീഷ് ശേഖർ