alternatetext

‘എമ്ബുരാനൊ’പ്പം ധ്യാന്‍ ശ്രീനിവാസനും എത്തും

alternatetext
alternatetext

മോഹന്‍ലാല്‍ ചിത്രം എമ്ബുരാനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍റെ പുതിയ ചിത്രത്തിന്‍റെ ടീസറും പ്രദര്‍ശനത്തിന്. വീക്കൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ രണ്ടാം ചിത്രമായ ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍റെ’ ടീസറാണ് എമ്ബുരാന്‍ റിലീസിനൊപ്പം തിയറ്ററുകളില്‍ എത്തുക.

alternatetext

മിന്നല്‍ മുരളിക്ക് ശേഷം ഈ യൂണിവേഴ്സിന്റെ അടുത്ത മിസ്റ്ററി- കോമഡി എന്റർടെയ്‍നര്‍ ആയാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എത്തുന്നത്.

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിർമ്മിക്കുന്ന ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണനും രാഹുല്‍ ജിയും ചേർന്നാണ് രചിച്ചു സംവിധാനം ചെയ്യുന്നത്. ടോവിനോ തോമസ് നായകനായ ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. ഔദ്യോഗികമായി വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രവുമാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’.

കോമഡിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ സൂചിപ്പിച്ചത്. സി ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായി യുവതാരം സിജു വിത്സനും വേഷമിടുന്ന ചിത്രത്തിന്റെ താരനിരയില്‍ സോഷ്യല്‍ മീഡിയ റീലുകളിലൂടെ ശ്രദ്ധേയരായ അല്‍ അമീൻ ഗ്യാങും ഭാഗമാകും.

ഛായാഗ്രഹണം- പ്രേം അക്കാട്ടു, ശ്രയാന്റി, സംഗീതം – റമീസ് ആർസീ, എഡിറ്റിംഗ്- ചമൻ ചാക്കോ, കലാസംവിധാനം- കോയാസ് എം, സൗണ്ട് ഡിസൈനർ- സച്ചിൻ സുധാകരൻ, സിങ്ക് സിനിമ, സൗണ്ട് എൻജിനീയർ- അരവിന്ദ് മേനോൻ, വസ്ത്രാലങ്കാരം- നിസാർ റഹ്‌മത്, മേക്കപ്പ്- ഷാജി പുല്‍പള്ളി, പ്രൊഡക്ഷൻ കണ്‍ട്രോളർ- ജാവേദ് ചെമ്ബ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് മൈക്കല്‍, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, പിആർഒ- ശബരി, ഡിജിറ്റല്‍ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.