
നസ്ലൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക – ചാപ്റ്റർ വണ്‍:ചന്ദ്ര. ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തില്‍ എത്തുന്നത്.

ഡൊമിനിക് അരുണ്‍ രചിച്ച് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം വമ്ബൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. ദുല്‍ഖർ സല്‍മാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രത്തിൻ്റെ നിർമാണം നിർവ്വഹിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ റീലീസ് സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ചിത്രം ആഗസ്റ്റ് 28 ന് ആഗോള തലത്തില്‍ റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ ആരാധകർക്കായി അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ചിത്രത്തിൻ്റെ മറ്റ് അപ്ഡേറ്റുകള്‍ ഒന്നും തന്നെ അണിയറപ്രവർത്തകർ ഇത് വരെ പുറത്തുവിട്ടില്ല. ചന്ദു സലിം കുമാർ, അരുണ്‍ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങള്‍ ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ചിത്രത്തിൻ്റെ ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്ബള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെല്‍വി ജെ, അർച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ – റിനി ദിവാകർ, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ് തുടങ്ങിയവരാണ് സിനിമയുടെ അണിയറപ്രവർത്തകർ.




