
നിവിൻ പോളിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബറില്‍ ആരംഭിക്കും.

തിരുവനന്തപുരവും എറണാകുളവുമാണ് പ്രധാന ലൊക്കേഷൻ.ആർ.ഡി. ഇലൂമിനേഷൻസിന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഷാരിസ് മുഹമ്മദാണ്. ബി.ഉണ്ണിക്കൃഷ്ണൻ ചിത്രത്തില്‍ നിവിൻ പോളി ഇതാദ്യമാണ്. എെ ലൗ മീ, ആറാട്ട്, ക്രിസ്റ്റഫർ എന്നീ ചിത്രങ്ങള്‍ ഒഴികെ ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍ എല്ലാം സ്വന്തം തിരക്കഥയില്‍ ആയിരുന്നു.എെ ലൗ മീ സേതുവിന്റെയും ആറാട്ടും ക്രിസ്റ്റഫറും ഉദയകൃഷ്ണയുടെയും തിരക്കഥയിലാണ് സംവിധാനം ചെയ്തത്.അതേസമയം
ഗരുഡന്റെ സംവിധായകൻ അരുണ്‍ വർമ്മ ഒരുക്കുന്ന ബേബി ഗേള്‍, അഖില്‍ സത്യന്റെ സർവ്വം മായ, നയൻതാരയോടൊപ്പമുള്ള ഡിയർ സ്റ്റുഡന്റ്സ് എന്നീ ചിത്രങ്ങള്‍ നിവിൻ പൂർത്തിയാക്കി കഴിഞ്ഞു . ബത് ലഹേം കുടുംബ യൂണിറ്റ്, ഡോള്‍ബി ദിനേശൻ, മള്‍ട്ടിവേഴ്സ് മന്മഥൻ എന്നിവയാണ് നിവിൻ കമ്മിറ്റ് ചെയ്ത മറ്റ് ചിത്രങ്ങള്‍. തമിഴ് ചിത്രങ്ങളായ യേഴു കടല്‍ യേഴു മലൈ, ബെൻസ് എന്നിവ റിലീസാകാനുണ്ട്. രാഘവ ലോറൻസ് നായകനാവുന്ന ബെൻസില്‍ പ്രതിനായക വേഷത്തിലാണ് നിവിൻ. റാം സംവിധാനം ചെയ്ത യേഴു കടല്‍ യേഴു മലൈയില്‍ നിവിൻ പോളിയുടെ മികച്ച കഥാപാത്രമായിരിക്കും എന്നാണ് വിലയിരുത്തല്‍




