alternatetext

ചിരിപ്പിച്ചും പ്രണയിച്ചും ഫഹദിന്റെ ഓടുംകുതിര ,ട്രെയിലര്‍

alternatetext
alternatetext

ഫഹദ് ഫാസില്‍ നായകനായി അല്‍ത്താഫ് സലിം രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.

alternatetext

ഒാണത്തിന് എല്ലാം മറന്ന് ചിരിച്ച്‌ ആസ്വദിക്കാൻ നല്ല ഒരു എന്റർടെയ്നറായിരിക്കും ഒാടും കുതിര ചാടും കുതിര എന്ന് ട്രെയിലർ സൂചന നല്‍കുന്നു.
ഫഹദ് ഫാസില്‍, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഫഹദും കല്യാണിയും ഇതാദ്യമായാണ് ഒരുമിക്കുന്നത്. ആഗസ്റ്റ് 29ന് പ്രദർശനത്തിനെത്തും.
ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാല്‍, രഞ്ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, നന്ദു, വിനീത് ചാക്യാർ, ശ്രീകാന്ത് വെട്ടിയാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ് നിർവഹിക്കുന്നു.
സുഹൈല്‍ കോയ എഴുതിയ വരികള്‍ക്ക് ജെസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു. എഡിറ്റിംഗ്- അഭിനവ് സുന്ദര്‍ നായ് ക് , കലാസംവിധാനം- ഔസേഫ് ജോണ്‍ , പ്രൊഡക്ഷൻ കണ്‍ട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനൻ- അശ്വനി കലേ, മേക്കപ്പ്- റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം- മഷർ

ഹംസ, സൗണ്ട്- നിക്‌സണ്‍ ജോർജ്, വിതരണം- സെൻട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്, പി .ആർ. ഒ- എ .എസ് ദിനേശ്.