
ഒട്ടേറെ ദേശീയ- അന്തർദേശീയ അവാർഡുകള്‍ കരസ്ഥമാക്കിയ ‘ഒങ്കാറ’ എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ.ആർ. കഥയെഴുതി സംവിധാനംചെയ്യുന്ന ‘ഗർഭിണി- A PREGNANT WIDOW’ എന്ന ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.

വ്യാസചിത്രയുടെ ബാനറില്‍ ഡോ. പ്രഹ്ലാദ് വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ റ്റ്വിങ്കിള്‍ ജോബി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജീഷ് കൃഷ്ണ നായകനായി പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ശിവൻകുട്ടി, സുനില്‍ സുഖദ, തുഷാര പിള്ള, സന്തോഷ് കുറുപ്പ്, അഖില അനോകി, സജിലാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
വിനോയ് വിഷ്ണു വടക്കേപ്പാട്ട്, സൗമ്യ കെ.എസ്. എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാംലാല്‍ പി. തോമസ് നിർവഹിക്കുന്നു. രാജേഷ് തില്ലങ്കേരി തിരക്കഥ സംഭാഷണമെഴുതുന്നു.
എഡിറ്റിങ്: സുജിർ ബാബു സുരേന്ദ്രൻ, സംഗീതം: സുധേന്ദുരാജ്, ഗാനരചന: ഡോ. സുകേഷ്, കവിത: ബിജു പ്രഹ്ലാദ്, കീർത്തനം: ഭാസ്കര ഗുപ്ത വടക്കേപ്പാട്, മേക്കപ്പ്: ജയൻ പൂങ്കുളം, കല: രതീഷ് വലിയകുളങ്ങര, അസോസിയേറ്റ് ഡയറക്ടർ: ബൈജു ഭാസ്കർ, രാജേഷ് അങ്കോത്ത്, പ്രൊഡക്ഷൻ കണ്‍ട്രോളർ: അനില്‍ കല്ലാർ, പ്രൊജക്റ്റ് കണ്‍ട്രോളർ: സജേഷ് രവി, സഹനിർമാണം: ക്രൗഡ് ക്ലാപ്സ്, പിആർഒ: എ.എസ്. ദിനേശ്.