പകൽ തരും നിഴലാകെ മഴവേ. ‘ സൂരജ് സന്തോഷിന്റെ ഏറ്റവും പുതിയ ചലച്ചിത്ര ഗാനം ‘ബലി’ശ്രദ്ധേയമാകുന്നു.

പകൽ തരും നിഴലാകെ മഴവേ. ‘ സൂരജ് സന്തോഷിന്റെ ഏറ്റവും പുതിയ ചലച്ചിത്ര ഗാനം 'ബലി'ശ്രദ്ധേയമാകുന്നു.
alternatetext

പകൽ തരും നിഴലാകെ മഴവേ. ‘ സൂരജ് സന്തോഷിന്റെ ഏറ്റവും പുതിയ ചലച്ചിത്ര ഗാനം ’ബലി ’ശ്രദ്ധേയമാകുന്നു. ജെയ്സൺ ജോൺ ഈണമിട്ട് ജിബിൻ ആന്റണി വരികൾ എഴുതുതിയ കണ്ടൻ എന്ന ചിത്രത്തിലെ ഈ ഗാനം മലയാളിൾ ഏറ്റെടുത്തിരിക്കുന്നു. പാടിയ ഗാനങ്ങളെല്ലാം ഹിറ്റാക്കിമാറ്റിയ സൂരജ് സന്തോഷിന്റെ മറ്റൊരു ഗാനം കൂടി. യു.കെപശ്ചാത്തലമാക്കി ഒരുങ്ങുന്ന പുതിയ മലയാളം ചിത്രമായ കണ്ടൻ ശക്തമായ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ് .

alternatetext

ജൂലൈ 31 നു ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ചിത്രം റിലീസ് ആകുന്നു.
ചിത്രം യൂറോപ്പിൽ വിതരണത്തിനെതിക്കുന്നത് RFT ഫിലംസ് ആണ്. കേരളത്തിൽ ഹിമുക്രി – ജയഗീതം വിതരണം നിർവഹിക്കുന്നു.മിസ്റ്ററി, സസ്പെൻസ്, ചിത്രമായാണ് കണ്ടൻ ഒരുങ്ങുന്നത്.
പൂർണ്ണമായും പുതുമുഖ താരങ്ങളെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സെന്റ് മേരീസ് അസോസിയേറ്റ്സിൻ്റെ ബാനറിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്നത് പുതുമുഖ സംവിധായകൻ ജിബിൻ ആന്റണിയാണ്.

ക്യാമറ ജിബിൻ ആന്റണിയും അലൻ ജേക്കബും നിർവ്വഹിക്കുന്നു. സംഗീതം ജയ്സൺ ജോൺ. ഗാനങ്ങൾക്ക് വോകൽസ് നൽകിയിരിക്കുന്നത് സൂരജ് സന്തോഷാണ് , ഗാനരചന ജിബിൻ ആന്റണി.ആർട്ട് ഡയറക്ടർ ജെറിൻ തൊട്ടപ്പിള്ളി ജോണി, ലൈൻ പ്രൊഡ്യൂസർ ഫിലിപ്പ് കെ. ജെ. ക്രിയേറ്റീവ് ഹെഡ് ബെന്നി ആശംസ.അസോസിയേറ്റ് ഡയറക്ടേഴ്സ് അനു അടൂർ, നിഷ നായർ, ദീപക് ജയൻ. കോ-ഓർഡിനേറ്റർ ജ്യോതിഷ് ജോസ്.പ്രൊഡക്ഷൻ കൺട്രോളേഴ്‌സ് സന്ദീപ് പീറ്റർ,ബേസിൽ കുട്ടമ്പുഴ.പോസ്റ്റ്-പ്രൊഡക്ഷൻ കോർഡിനേറ്റർ സാൻ ആന്റണി ജോർജ്. ഡബ്ബിംഗ് ജീസൻ സാഗർ. സ്റ്റുഡിയോ ഫുൾ സ്ക്രീൻ സിനിമാസ്.കളർ ഗ്രേഡിംഗ് സുരേഷ് എസ്.ആർ.സൗണ്ട് മിക്സിംഗ് സന്ദീപ് ശ്രീധരൻ.അസിസ്റ്റന്റ് ഡയറക്ടേഴ്സ് ദീപക് ജയൻ,സന്ദീപ് പീറ്റർ.
ക്രൂ അംഗങ്ങൾ ബാബു ജോസ്, ഗോപകുമാർ നായർ, എബിൻ പീറ്റർ , ഡ്രോൺ വിപിൻ മാത്യു.സ്റ്റിൽസ് ജോൺ വർഗീസ്. പ്രൊമോഷൻസ് ബിഗ് ഫ്രെയിം മീഡിയ. പോസ്റ്റർ ഡിസൈൻ അദിൻ ഒല്ലൂർ. പി ആർ ഓ എം കെ ഷെജിൻ എന്നിവരാണ്.