
കോട്ടയം നസീര്‍, ജോയ് മാത്യു, ശ്രീജിത്ത് രവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലാ ടൊമാറ്റിന എന്ന ചിത്രം ഒടിടിയിലേക്ക്.

സജീവന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഫെബ്രുവരി 27ന് എത്തും. ടി അരുണ്‍ കുമാറിന്റെ ഇതേ പേരിലുള്ള കഥയെ ആസ്പദമാക്കിയാണ് സിനിമ. അരുണ്‍ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.
രമേശ് രാജ്, മരിയ തോംസണ്‍, ഹരിലാല്‍ രാജഗോപാല്‍, സജീവന് താണപ്പാടം, കൊരട്ടിപ്പറമ്ബില് പ്രേംജിത്ത്, ശ്രീജിത്ത് പെരിങ്ങായി എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്. ഫ്രീ തോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം ആണ് നിര്‍മ്മാണം നിർവഹിക്കുന്നത്. ഛായാഗ്രഹണം മഞ്ജുലാല്‍ ആണ് ഒരുക്കിയിരിക്കുന്നത്.




