അപൂര്‍വ്വ പുത്രന്മാര്‍ മോഷൻ പോസ്റ്റര്‍

alternatetext

വിഷ്ണു ഉണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രജിത് ആർ.എല്‍, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന അപൂർവ്വ പുത്രന്മാർ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്.

alternatetext

ഒരു പക്ക ഫാമിലി കോമഡി എന്റർടെയ്നർ എന്ന സൂചന നല്‍കുന്നതാണ് രസകരമായ മോഷൻ പോസ്റ്റർ.തെലുഝ് താരം പായല്‍ രാധാകൃഷ്ണ, കന്നഡ താരം അമൈര ഗോസ്വാമി എന്നിവരാണ് നായികമാർ. മലയാളത്തില്‍ ഇവരുടെ ആദ്യ സിനിമയാണ് ‘. അശോകൻ, ധർമജൻ ബോള്‍ഗാട്ടി, നിഷാന്ത് സാഗർ, ബാലാജി ശർമ്മ, സജിൻ ചെറുകയില്‍, ഐശ്വര്യ ബാബു, ജീമോള്‍ കെ. ജെയിംസ്, പൗളി വത്സൻ, മീനരാജ് പള്ളുരുത്തി എന്നിവരാണ് മറ്ര് താരങ്ങള്‍. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. കഥ, തിരക്കഥ, സംഭാഷണം ശിവ അഞ്ചല്‍, രജിത്ത് ആർ.എല്‍, സജിത്ത് എസ് എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം: ഷെന്റോ വി. ആന്റോ, എഡിറ്റർ: ഷബീർ സയ്യെദ്,

ഇവയ്ൻ എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ ആരതി കൃഷ്ണയാണ് നിർമ്മാണം . ശശി നമ്ബീശൻ (എസ്.എൻ. ക്രിയേഷൻസ്), നമിത് ആർ (എൻ സ്റ്റാർ മൂവീസ്) എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. കോ പ്രൊഡ്യൂസർ സുവാസ് മൂവീസ്. പി.ആർ.ഒ: ശബരി.