
ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി,ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിനാരായണൻ കെ .എം സംവിധാനം ചെയ്യുന്ന ഒരുപ്പോക്കൻ കോട്ടയത്ത് ചിത്രീകരണം ആരംഭിച്ചു. സുധീഷ്,ഐ എം വിജയൻ,അരുണ്‍ നാരായണൻ,സുനില്‍ സുഖദ,സിനോജ് വർഗ്ഗീസ്,കലാഭവൻ ജിന്റോ,ശിവദാസ് കണ്ണൂർ,ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര,അപർണ ശിവദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ദക്ഷിണ കാശി പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുധീഷ് മോൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സെല്‍വ കുമാർ എസ് നിർവഹിക്കുന്നു. സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികള്‍ക്ക് ഉണ്ണി നമ്ബ്യാർ സംഗീതം പകരുന്നു. ഗായകർ-വിജയ് യേശുദാസ്, സിതാര കൃഷ്ണകുമാർ . ഗോപിനാഥൻ പാഞ്ഞാള്‍,സുജീഷ് മോൻ ഇ എസ് എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റർ-അച്ചു വിജയൻ.പ്രൊഡക്ഷൻ കണ്ട്രോളർ-മുകേഷ് തൃപ്പൂണിത്തുറ. പി.ആർ. ഒ എ.എസ് ദിനേശ്.




