alternatetext

ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന സിനിമയുടെ പേര് മാറ്റി

oru bharatha sarkkar ulpannam
alternatetext
alternatetext

സെൻസർ ബോർഡ്, ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന സിനിമയുടെ പേര് മാറ്റി. സെൻസർ ബോർഡ് നിർദേശത്തെ തുടർന്നാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ഒരു സർക്കാർ ഉത്പന്നം എന്നാണ് പുതിയ പേര്. സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ പേര് മാറ്റാതെ സെൻസർ സർട്ടിഫിക്കറ്റ് നല്‍കില്ലെന്ന് അറിയിക്കുകയായിരുന്നു. അണിയറ പ്രവർത്തകർ വലിയ പ്രതിഷേധം അറിയിച്ചു.

alternatetext

ടി.വി രഞ്ജിത്ത് സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം. ചിത്രം ഒരുക്കുന്നത് ഫണ്‍-ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലാണ്. സിനിമയുടെ ഇതിവൃത്തം സർക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നര്‍മ്മത്തില്‍ ചാലിച്ച ആഖ്യാനവുമാണ്.