
ആക്ഷന് ഏറെ പ്രാധാന്യം നല്‍കിയ ‘കടകൻ’ എന്ന ചിത്രത്തിനു ശേഷം സജില്‍ മമ്ബാട് സംവിധാനംചെയ്യുന്ന പുതിയ ചിത്രം ‘ഡർബി’യുടെ ചിത്രീകരണം നിലമ്ബൂരില്‍ ആരംഭിച്ചു.

ക്യാമ്ബസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ന്യൂജൻ ഫണ്‍ ആക്ഷൻ മൂവി ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ മണ്‍സൂർ അബ്ദുള്‍ റസാഖ് ആണ് നിർമിക്കുന്നത്. ആദം സാബിക്ക്, ഹരി ശിവറാം, അമീൻ, അനു, ഋഷി എൻ.കെ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ആൻ മെർലെറ്റ്, നോയില ഫ്രാൻസി, സുപർണ്ണ എസ് എന്നിവരാണ് നായികമാർ. മത്സരം- എന്നാണ് ഡർബി എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു പക്കാ മാസ് എന്റർട യെ്നർ തന്നെയായിരിക്കും ചിത്രമെന്ന് സംവിധായകൻ പറഞ്ഞു.
നിലമ്ബൂരും സമീപപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷനുകള്‍. ചിത്രത്തില്‍ താരങ്ങളെ കൂടാതെ സാഗർ സൂര്യ, ഫ്രാങ്കോ ഫ്രാൻസിസ്, ജോണി ആന്റണി, ശബരീഷ് വർമ, അബു സലിം, ശിവരാജ്, കൊല്ലം ഷാഫി, പ്രദീപ് ബാലൻ, ദിവ്യ എം. നായർ തുടങ്ങിയവരും അഭിനയിക്കുന്നു. സംഗീത പ്രാധാന്യമേറിയ ചിത്രത്തിലെ സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്.
തിരക്കഥ: സെഹ്റു സുഹറ, അമീർ സുഹൈല്‍, ഛായാഗ്രഹണം: അഭിനന്ദൻ രാമനുജം, എഡിറ്റിങ്: ജെറിൻ കൈതക്കാട്, പ്രൊജക്‌ട് ഡിസൈനർ: അർഷാദ് നക്കോത്ത്, പ്രൊഡക്ഷൻ കണ്‍ട്രോളർ: നജീർ നസിം, ജമാല്‍ വി ബാപ്പു ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനർ: നിസ്സാർ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റെജില്‍ കെയ്സി, സംഘട്ടനം: തവസി രാജ്, സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്, വിഎഫ്‌എക്സ്: വിശ്വാസ് എഫ്‌എച്ച്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: മെഹ്ബൂബ്, സ്റ്റില്‍സ്: എസ്.ബി.കെ. ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, പ്രമോഷൻ കണ്‍സള്‍ട്ടന്റ്: മനു കെ. തങ്കച്ചൻ, ഡിജിറ്റല്‍ മാർക്കറ്റിങ്: അപ്ടെയ്ക്സ് ആഡ്സ്, പിആർഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.




