
ഓണ ചിത്രങ്ങള്‍ ഈ ആഴ്ച തിയേറ്ററില്‍ എത്തും. യുവതാരങ്ങളുടെ മാത്രം ചിത്രങ്ങളാണ് ഇത്തവണ ഓണത്തിന്.രജനികാന്ത് ചിത്രം ജയിലര്‍ ഓണത്തിന് തിയേറ്ററില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ജയിലര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ തരംഗം തുടരുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഒഫ് കൊത്ത, നിവിൻ പോളിയുടെ രാമചന്ദ്രബോസ് ആൻഡ് കോ, ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരുടെ ആര്‍ഡിഎക്സ് , നിരഞ്ജ് മണിയൻപിള്ളയുടെ അച്ഛനൊരു വാഴവെച്ചു,വിനയ് ഫോര്‍ട്ടും , അനുസിതാരയും ഒരുമിക്കുന്ന വാതില്‍ എന്നിവയാണ് ഓണ ചിത്രങ്ങള്‍.
പ്രശസ്ത സംവിധായകനായ ജോഷിയുടെ മകനായ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്ത ആഗസ്റ്റ് 24ന് റിലീസ് ചെയ്യും. ഗോകുല്‍ സുരേഷ്, പ്രസന്ന, ചെമ്ബൻ വിനോദ്, ഷമ്മി തിലകൻ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, അനിഖ സുരേന്ദ്രൻ, ഷബീര്‍ കല്ലറക്കര്‍, ചെന്നൈ ശരണ്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രാമചന്ദ്രബോസ് ആൻഡ് കോ 25ന് തിയേറ്ററില്‍ . ആര്‍ഷ ചാന്ദിനി ബൈജുവും മമിത ബൈജുവുമാണ് നായികമാര്‍. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, വിജിലേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍ ഡി എക്സ് 25ന് റിലീസ് ചെയ്യും. ഐമ റോസ്മിയും മഹിമ നമ്ബ്യാരുമാണ് നായികമാര്‍.
നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന അച്ഛനൊരു വാഴ വെച്ചു 26ന് തിയേറ്ററില്‍ എത്തും. ഡോ. എ.വി അനൂപും ശാന്തികൃഷ്ണയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആത്മീയ രാജൻ ആണ് നായിക. എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോ. എ.വി. അനൂപ് നിര്‍മ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ്.
സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന വാതില്‍ ആഗസ്റ്റ് 31ന് സിനി ലൈൻ എന്റര്‍ടെയ്ൻമെന്റ് പ്രദര്‍ശനത്തിനെത്തിക്കും. സ്പാര്‍ക്ക് പിക്ചേഴ്സിന്റെ ബാനറില്‍ സുജി കെ. ഗോവിന്ദ് രാജ് ആണ് നിര്‍മ്മാണം.




