
ആദ്യത്തെ രണ്ടു ദിവസങ്ങളായി മൂന്ന് മലയാള സിനിമകളാണ് ഓണ സിനിമകളായി തിയേറ്ററിലേക്ക് എത്തിയത്രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ദുൽഖർ സൽമാൻ ചിത്രം അതാണ് കിംഗ് ഓഫ് കൊത്തയിലേക്ക് പ്രേക്ഷകരെ ആകർഷിച്ച പ്രധാന ഘടകം ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം, മികച്ച പ്രീ പബ്ലിസിറ്റി എന്നിവയെല്ലാം ചിത്രത്തിന്റെ ആദ്യദിവസത്തെ കളക്ഷന് തുണയായി.

പ്രേക്ഷകരിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത് എങ്കിലും അതൊന്നും ബോക്സ് ഓഫീസ് കളക്ഷനെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല എന്ന് കരുതാം . കേരളത്തിൽ ആദ്യദിനം 5.75 കോടി നേടിയ ചിത്രം വേൾഡ് ബോക്സ് ഓഫീസിൽ 23 കോടി നേടിയതായി റിപ്പോർട്ട് ഉണ്ട് വലിയ രീതിയിലുള്ള ഡി ഗ്രേഡിങ് ചിത്രത്തിനെതിരെ ഉണ്ട് ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം പ്രേക്ഷകർക്ക് ചിത്രം ഇഷ്ടമാകുന്നുണ്ട്
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആർ ഡി എക്സ് RDX ( റോബർട്ട് ഡോണി സേവ്യർ ) ആന്റണി വർഗീസ് നീരജ് മാധവ് ഷെയിൻ നിഗമ എന്നിവർ ടൈറ്റിൽ കഥാപാത്രങ്ങളായി എത്തുന്ന സിനിമ ഓണ ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രമാണ് എന്നാണ് പ്രേക്ഷകർ റിപ്പോർട്ട് ആദ്യദിനം ഏകദേശം ഒന്നേകാൽ കോടി രൂപയാണ് കളക്ഷൻ നേടിയത് ആദ്യദിനത്തെ കാളും കളക്ഷൻരണ്ടാം ദിനം കൂടുതൽ കിട്ടുമെന്ന് കരുതുന്നുനായകന്മാരോടൊപ്പം ഈ സിനിമയിൽ ആക്ഷൻ ഹീറോ ബാബു ആന്റണിയും യുവതാരം വിഷ്ണു അഗസ്തിയും തിളങ്ങി.
വില്ലൻ എത്ര നന്നാവുന്നോ നായകന്മാർ അത്രതിളങ്ങും. കിംഗ് ഓഫ് കൊത്തയിൽ നടക്കാതെ പോയത് ആർ ഡി എക്സിൽ നടന്നതും അതാണ് വിഷ്ണു അഗസ്ത്യ ഓണം വിന്നർ ആർ ഡി എക്സ് എന്ന് ഉറപ്പിക്കാം
രാമചന്ദ്രബോസ് ആൻഡ് കോ ആണ് ഓണത്തിന് പുറത്തിറങ്ങിയ മറ്റൊരു ചിത്രം നിവിൻ പോളി ടൈറ്റിൽ കഥാപാത്രം ചെയ്യുന്ന ഈ സിനിമ ഒരു തസ്കര സിനിമാ കോമഡിയുടെ പശ്ചാത്തലത്തിൽ ദുബായിൽ ചെയ്ത സിനിമയാണ് വിനയ് ഫോർട്ട് നിവിൻ പോളി കോംബോ കോമഡി കുറച്ചൊക്കെ വർക്ക് ആയിട്ടുണ്ട്
ചിത്രത്തിൽ ഏറ്റവും മികച്ചു നിന്നത് ജാഫർ ഇടുക്കിയാണ് എന്ന് പറയേണ്ടിവരും .കുറച്ചു തമാശയും മറ്റുമായി ചുമ്മാ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് രാമചന്ദ്രബോസ് ആൻഡ് കോ പ്രേക്ഷകരിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനുള്ളത്. ചിത്രത്തിലെ വില്ലൻ കഥാപാത്രം ഒരു ഇമ്പാക്റ്റും സൃഷ്ടിക്കുന്നില്ല എന്നതും ഒരു ന്യൂനതയാണ് ചിത്രത്തിന്റെ കളക്ഷന്റെ വിവരങ്ങൾ ഇതുവരെ എം സി പി എസി ന്ലഭിച്ചിട്ടില്ല ഏകദേശം ഒരു കോടി റേഞ്ചിൽ കളക്ഷൻ കിട്ടിയെന്ന് പ്രതീക്ഷിക്കാം




