
ആമിർ ഖാന്റെ ഏറ്റവും പുതിയ ചിത്രം സിതാരെ സമീൻ പർ ജൂണ്‍ 20ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഇന്ത്യൻ റിലീസ് ചില പ്രശ്ങ്ങളാല്‍ പ്രതിസന്ധിയിലായിരുന്നു.

സെൻട്രല്‍ ബോർഡ് ഓഫ് ഫിലം സെർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) കഴിഞ്ഞദിവസം സിനിമയില്‍ നിന്നും രണ്ട് സീനുകള്‍ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ ആമിർ അത് നിരസിച്ചതിനെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായത്. ബോർഡ് അംഗങ്ങളുമായി നടത്തിയ യോഗത്തില്‍ വിഷയം പരിഹരിച്ചുവെന്നും തുടർന്നാണ് ചിത്രത്തിന് അന്തിമ അനുമതി ലഭിച്ചതെന്നും വൃത്തങ്ങള്‍ അറിയിക്കുന്നു.
സിബിഎഫ്സിയുടെ ക്ലിയറൻസില്ലാതെ ചിത്രം ഇന്ത്യയില്‍ പ്രദർശിപ്പാക്കാനാകില്ല. ആമിർ സിബിഎഫ്സി ഉദ്യോഗസ്ഥരെ നേരിട്ട് കാണാനുള്ള പദ്ധതിയിലാണെന്നാണ് റിപ്പോർട്ടുകള്‍. ചിത്രത്തിന്റെ പിന്നിലെ സൃഷ്ടിപരമായ ഉദ്ദേശം വിശദീകരിക്കാനും എഡിറ്റുകള്‍ ഇല്ലാതെ ചിത്രം റിലീസ് ചെയ്യാൻ ബോർഡിനെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ.
ചിത്രത്തിന്റെ ഇന്ത്യൻ റിലീസിനു മാത്രമാണ് പ്രതിസന്ധിയുണ്ടായത്. ആർ.എസ്.പ്രസന്നയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. നായികയായി ജെനീലിയ ഡിസൂസയും അഭിനയിക്കുന്നു. താരേ സമീൻ പറിന്റെ ആത്മീയ തുടർച്ചയാണ് ഈ ചിത്രം, കൂടാതെ സ്പാനിഷ് ചിത്രമായ ചാമ്ബ്യൻസിന്റെ റീമേക്കുകൂടിയാണ് ഈ ചിത്രം. അതെസമയം ചിത്രത്തിലെ ഓരോ കാര്യങ്ങളും സസൂക്ഷമമായാണ് എടുത്തിരിക്കുന്നത്,ചിത്രത്തില്‍ ഓരോ കഥാപാത്രത്തിനും ഓരോ സംഭാഷണങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. അതിനാല്‍ ബോർഡ് നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തിയാല്‍ ചിത്രം പ്രേക്ഷകർക്കു നല്കുന്ന ആശയത്തില്‍ തന്നെ മാറ്റം വരുമെന്ന നിലാപാടിലായിരുന്നു ആമിർ ഖാൻ.




