alternatetext

ആന്‍റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ‘കാട്ടാള’നില്‍ നായികയാകാൻ രജിഷ വിജയൻ

alternatetext
alternatetext

മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ്‌എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറില്‍ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ല്‍ നായികയായെത്തുന്നത് രജിഷ വിജയൻ.

alternatetext

കാട്ടാളന്‍റെ ലോകത്തേക്ക് രജിഷയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്.

2016-ല്‍ ‘അനാരുഗ കരിക്കിൻ വെള്ള’ത്തിലൂടെ എത്തി ശ്രദ്ധേയ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ രജിഷയ്ക്ക് ശക്തവും ശ്രദ്ധേയവുമായ നിരവധി വൈവിധ്യമാർന്ന കഥാപാത്രങ്ങള്‍ മലയാളത്തിലും മലയാളത്തിന് പുറത്തും അതിനുശേഷം ലഭിക്കുകയുണ്ടായി. ‘കർണൻ’, ‘ജയ് ഭീം’, ‘ജൂണ്‍’ തുടങ്ങിയ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ സിനിമകളുടെ ഭാഗമായ രജിഷയുടേതായി ‘സർദാർ 2’, ‘ബൈസണ്‍’, ‘കളങ്കാവല്‍’ തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളാണ് ഇനി വരാനിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന അഭിനയ മികവില്‍ തെന്നിന്ത്യയിലെ തന്നെ മികവുറ്റ നായികമാരുടെ ഗണത്തിലാണ് രജിഷയുടെ സ്ഥാനം. കരിയറില്‍ തന്നെ ഏറെ ശ്രദ്ധ നേടാൻ പോകുന്ന കഥാപാത്രമാകും ‘കാട്ടാളനി’ല്‍ രജിഷയുടേതെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനില്‍, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ് തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ പെപ്പെ തന്‍റെ യഥാർത്ഥ പേരായ “ആന്‍റണി വർഗ്ഗീസ്” എന്ന പേരില്‍ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കണ്‍ക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെല്‍വൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കാനായി എത്തുന്നത്.

ഇതര ഭാഷ ചിത്രങ്ങള്‍ പോലെ മലയാള സിനിമകളെയും വേറൊരു തലത്തില്‍ എത്തിക്കാൻ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷൻ ക്വാളിറ്റിയും നല്‍കി കൊണ്ട് ‘മാർക്കോ’ പോലെയോ അതിനേക്കാള്‍ ഉയരത്തിലോ ഇനിയും വിജയങ്ങള്‍ കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. പാൻ ഇന്ത്യൻ ലെവല്‍ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തില്‍ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. ‘കാന്താര ചാപ്റ്റർ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയുടെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപില്‍ ദേവ്, പ്രൊഡക്ഷൻ കണ്‍ട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റില്‍സ്: അമല്‍ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്‌എക്സ്: ത്രീഡിഎസ്, ഡിജിറ്റല്‍ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദില്‍ജിത്ത്.