alternatetext

അന്ന് ഞെട്ടിച്ചു, ഇന്ന് വീണ്ടും എത്തുന്നു; ‘ബാഹുബലി ദി എപ്പിക്ക്’

alternatetext
alternatetext

ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ വിസ്മയം സൃഷ്‌ടിച്ച എസ് എസ് രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലി എന്ന ദൃശ്യ വിസ്മയം വീണ്ടും തിയേറ്ററുകളിലേക്ക്.

alternatetext

‘ബാഹുബലി ദി എപ്പിക്ക്’ എന്ന പേരില്‍ രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ബാഹുബലി സീരീസിനെ ഇത്തവണ ഒറ്റ സിനിമയായി 4K ദൃശ്യമികവില്‍ ആണ് റീ റിലീസ് ചെയ്യുന്നത്. 2015ല്‍ ബാഹുബലി – ദി ബിഗിനിംങ് എന്ന ആദ്യ ഭാഗവും 2017 ല്‍ ബാഹുബലി 2 – ദി കണ്‍ക്ലൂഷനും ബോക്സ്‌ഓഫീസില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു.

ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ആയി പത്ത് വർഷം തികയുന്ന വേളയില്‍ സിനിമാസ്നേഹികള്‍ക്ക് ബാഹുബലിയെ വീണ്ടും വലിയ സ്ക്രീനില്‍ കാണാനുള്ള അവസരം എത്തുന്നു. സെഞ്ച്വറി കൊച്ചുമോന്റെ സാരഥ്യത്തിലുള്ള കേരളത്തിലെ പ്രമുഖ നിർമ്മാണ – വിതരണ കമ്ബനിയായ സെഞ്ചുറി ഫിലിംസാണ് ‘ബാഹുബലി – ദി എപ്പിക്’ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഒക്‌ടോബർ 31 നാണ് റിലീസ്. ചിത്രം ഇന്ത്യയില്‍ നിന്ന് റീ റിലീസിലും 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.

3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള അസാധാരണ ദൃശ്യാനുഭവമായാണ് ‘ബാഹുബലി ദി എപ്പിക്’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നൂറിലധികം തിയേറ്ററുകളിലാണ് റീ റിലീസ് ചാർട്ട് ചെയ്യുന്നത്, കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ചില ഐമാക്സ് തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കും. റിലീസ് സമയത്ത് ലോകമെമ്ബാടും ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു. ബാഹുബലി : ദ ബിഗിനിങ് ബോക്സ്‌ഓഫീസില്‍ ₹650 കോടി രൂപ നേടിയിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസില്‍ നിന്ന് നേടിയത്. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്. മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻസ് – അക്ഷയ് പ്രകാശ്, അഖില്‍ വിഷ്ണു വി എസ്.